Controversy | പി ജയരാജനെ അനുകൂലിച്ച് ഫ് ളക്സ് ബോര്‍ഡ്: സിപിഎമിലെ പോര് തെരുവിലേക്ക്

അഴീക്കോട്: (www.kvartha.com) സിപിഎമിലെ ഇ പി ജയരാജനും പി ജയരാജനും തമ്മിലുളള പോര് തെരുവിലേക്ക്. സാമൂഹ്യ മാധ്യമങ്ങളില്‍ ഇരു നേതാക്കളേയും അനുകൂലിക്കുന്ന പാര്‍ടി പ്രവര്‍ത്തകര്‍ തമ്മില്‍ ആരോപണ-പ്രത്യാരോപണങ്ങള്‍ ശക്തമായിരിക്കേയാണ് പോര് തെരുവിലേക്ക് നീങ്ങി തുടങ്ങിയത്.

Flux board in favor of P Jayarajan: CPM's battle to the streets, Kannur, News, Politics, Trending, Flex boards, Kerala, Social Media

അഴീക്കോട് കാപ്പില്‍ പീടികയിലാണ് പി ജയരാജന്‍ അനുകൂലികള്‍ ബോര്‍ഡ് സ്ഥാപിച്ചത്. ജയരാജന്റെ ചിത്രത്തിന് താഴെയായി ഒരു കമ്യൂണിസ്റ്റിന്റെ കയ്യില്‍ രണ്ട് തോക്കുകള്‍ ഉണ്ടായിരിക്കണമെന്നും ഒന്ന് വര്‍ഗ ശത്രുവിന് നേരേയും രണ്ട് പിഴക്കുന്ന സ്വന്തം നേതൃത്വത്തിനെതിരേയും എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

ഇ പി ജയരാജനെതിരായ പി ജയരാജന്റെ പരാതി പിഴക്കുന്ന നേതൃത്വത്തിനെതിരെയുളളതാണെന്ന ന്യായീകരണമാണ് പിജെ അനുകൂലികള്‍ ഉയര്‍ത്തുന്നത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രടറിയേറ്റംഗവും ഐ ആര്‍പിസി ചെയര്‍മാനുമായ എം പ്രകാശന്റെ അഴീക്കോട് കാപ്പിലെ പീടികയ്ക്കടുത്തെ വീടിനടുത്താണ് പി ജയരാജന് അനുകൂലമായി ബോര്‍ഡുയര്‍ന്നത്.

Keywords: Flux board in favor of P Jayarajan: CPM's battle to the streets, Kannur, News, Politics, Trending, Flex boards, Kerala, Social Media.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?