Complaint | കണ്ണൂര്‍ സര്‍വകലാശാലയില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയതായി പരാതി
പയ്യാവൂര്‍: (www.kvartha.com) കണ്ണൂര്‍ സര്‍വകലാശാലയില്‍ യുവതിക്ക് പ്രൊഫസര്‍ ജോലി വാഗ്ദാനം ചെയ്ത് രണ്ടുലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ യുവാവിനെതിരെ കേസ്. യൂനിസിനെതിരെയാണ് ശ്രീകണ്ഠാപുരം പൊലീസ് കേസെടുത്തത്. മടമ്പ്രം സ്വദേശി മുരളീധരന്റെ പരാതിയിലാണ് കേസെടുത്തത്. മുരളീധരന്റെ മകള്‍ക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ അസി. പ്രൊഫസര്‍ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്നാണ് പരാതി.
2018-മാര്‍ച് 20നാണ് പണം നല്‍കിയതെന്നും തുടര്‍ന്ന് വാഗ്ദാനം ചെയ്ത ജോലി ലഭിച്ചില്ലെന്നും പലതവണ ആവശ്യപ്പെട്ടിട്ടും പണം നല്‍കിയില്ലെന്നുമാണ് മുരളീധരന്‍ പൊലീസില്‍ നല്‍കിയ പരാതി. തളിപറമ്പ് കോടതിയില്‍ നല്‍കിയ ഹരജിയെ തുടര്‍ന്നാണ് കോടതി പൊലീസിനോട് കേസെടുക്കാന്‍ ഉത്തരവിട്ടത്. സംഭവത്തില്‍ ശ്രീകണ്ഠാപുരം സിഐ ഇ പി സുരേശന്റെ നേതൃത്വത്തിലാണ് അന്വേഷണമാരംഭിച്ചത്.
Keywords: News, Kerala, Job, Woman, Complaint, Crime, Complaint of extorting lakhs of rupees from the woman by offering job.
Powered by Info News For You

Comments
Post a Comment