Clash | 'ജോലി ചെയ്യുന്ന പെണ്‍കുട്ടിക്കൊപ്പമുള്ള സെല്‍ഫി ചിത്രം സ്റ്റാറ്റസ് ഇട്ടത് ഇഷ്ടപ്പെട്ടില്ല; സഹപ്രവര്‍ത്തകരായ യുവാക്കള്‍ തമ്മില്‍ കൂട്ടത്തല്ല്'; 3 പേര്‍ അറസ്റ്റില്‍


അടിമാലി: (www.kvartha.com) പെണ്‍കുട്ടിക്കൊപ്പമുള്ള സെല്‍ഫി ചിത്രം സ്റ്റാറ്റസ് ഇട്ട യുവാക്കള്‍ തമ്മില്‍ കൂട്ടത്തല്ല്. സൂപര്‍ മാര്‍കറ്റില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിക്കൊപ്പമുള്ള സെല്‍ഫി ചിത്രം സഹപ്രവര്‍ത്തകന്‍ മൊബൈലില്‍ സ്റ്റാറ്റസ് ഇട്ടതിനെ ചൊല്ലിയുള്ള തര്‍ക്കം ആക്രമണത്തില്‍ കലാശിച്ചതോടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മച്ചിപ്ലാവ് ചാറ്റുപാറ വരകുകാലായില്‍ അനുരാഗ് (27), വാളറ സ്വദേശികളായ മുടവംമറ്റത്തില്‍ രഞ്ജിത് (31), കാട്ടാറുകുടിയില്‍ അരുണ്‍ (28) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

സംഭവത്തെ കുറിച്ച് അടിമാലി പൊലീസ് പറയുന്നത്: പിടിയിലായ പ്രതികളില്‍ നിന്ന് ഇരുമ്പു വാള്‍, പൈപ്, ബേസ് ബോള്‍ ബാറ്റ്, കേബിള്‍ എന്നിവ കണ്ടെടുത്തിട്ടുണ്ട്. ഇവര്‍ ഉപയോഗിച്ച കാറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. 

ഒന്നാം പ്രതിയായ അനുരാഗിന്റെ സഹോദരന്റെ സുഹൃത്താണ് പെണ്‍കുട്ടി. പെണ്‍കുട്ടിക്കൊപ്പമുള്ള ചിത്രം സ്റ്റാറ്റസ് ആക്കിയ അഭിഷേകിനെ ഫോണില്‍ വിളിച്ച് അനുരാഗ് ഭീഷണിപ്പെടുത്തുകയായിരുന്നു. നിരന്തരമായ ഭീഷണി ഉണ്ടായതോടെ അഭിഷേക് തന്റെ സുഹൃത്തായ വിശ്വജിത്തിനോട് വിവരം പറഞ്ഞു. അനുരാഗുമായി വിശ്വജിത് അനുരഞ്ജന ചര്‍ച നടത്തിയെങ്കിലും പരിഹാരം ഉണ്ടായില്ല. ഇതോടെ ചൊവ്വാഴ്ച രാത്രി ഏഴരയോടെ അനുരാഗും സംഘവും കാറില്‍ മാരകായുധങ്ങളുമായെത്തി ടൗണില്‍ വച്ച് വിശ്വജിത്തിനെ ആക്രമിച്ചു. 

News,Kerala,State,Idukki,Local-News,Clash,Arrested,Police, Adimali: Young men clashed over photo status


വിവരം അറിഞ്ഞെത്തിയ എസ്‌ഐമാരായ കെ എം സന്തോഷ്, പ്രശോബ്, എസ് സിപിഒ ജിബി, പി എസ് ദിപു എന്നിവരുടെ സംഘം പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. തര്‍ക്കത്തിലേര്‍പെട്ട രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. പിടിയിലായ പ്രതികളെ അടിമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ റിമാന്‍ഡ് ചെയ്തു.

Keywords: News,Kerala,State,Idukki,Local-News,Clash,Arrested,Police, Adimali: Young men clashed over photo status



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?