Caste Census | പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടേതല്ലാതെ ജാതിതിരിച്ച് ജനസംഖ്യാകണക്കെടുക്കുന്ന പതിവില്ലെന്ന് കേന്ദ്രം


ന്യൂഡെല്‍ഹി: (www.kvartha.com) അടുത്ത ജനസംഖ്യാകണക്കെടുപ്പില്‍ ജാതി സെന്‍സസുണ്ടാകാന്‍ സാധ്യതയില്ല. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടേത് മാത്രമാണ് ജാതിയടിസ്ഥാനത്തില്‍ സെന്‍സസ് നടത്തുന്നത്. അല്ലാതെ മറ്റു ജാതി തിരിച്ച് അതിന്റെ അടിസ്ഥാനത്തില്‍ സെന്‍സസ് നടത്തുന്ന പതിവില്ലെന്ന് കേന്ദ്രസര്‍കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു.

മറ്റുവിവരങ്ങള്‍ക്ക് പുറമേ പട്ടിക ജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ വിവരങ്ങളാണ് സെന്‍സസില്‍ ശേഖരിക്കുന്നത്. ഇതല്ലാതെ സ്വാതന്ത്ര്യാനന്തരം കേന്ദ്രസര്‍കാരുകള്‍ ജാതി അടിസ്ഥാനത്തില്‍ ജനസംഖ്യാസെന്‍സസ് നടത്തിയിട്ടില്ലെന്നും സര്‍കാര്‍ വ്യക്തമാക്കി.

സെന്‍സസിനെ സംബന്ധിച്ച് തമിഴ്‌നാട്ടില്‍നിന്നുള്ള അംഗം എ ഗണേശമൂര്‍ത്തിയുടെ ചോദ്യത്തിനായിരുന്നു ആഭ്യന്തരമന്ത്രാലയത്തിന്റെ മറുപടി. 

News,National,India,New Delhi,Religion,census,Top-Headlines,Latest-News, Parliament,Central Government, Central government unlikely to conduct cast based Census


ബിഹാര്‍, മഹാരാഷ്ട്ര, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളും ചില സംഘടനകളും അടുത്ത സെന്‍സസില്‍ ജാതി വിവരങ്ങളും ശേഖരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു. കോവിഡ് കാരണമാണ് സെന്‍സസ് നടപടികള്‍ വൈകിയതെന്നും കേന്ദ്രം അറിയിച്ചു.

2021 സെന്‍സസ് കണക്കാക്കി 2019 മാര്‍ചില്‍ത്തന്നെ വിജ്ഞാപനം പുറത്തിറക്കിയിരുന്നു. അടുത്ത സെന്‍സസ് ഡിജിറ്റലായിരിക്കും. 

Keywords: News,National,India,New Delhi,Religion,census,Top-Headlines,Latest-News, Parliament,Central Government, Central government unlikely to conduct cast based Census


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?