Bridge Collapsed | ബീഹാറില്‍ 14 കോടി രൂപ ചെലവില്‍ നിര്‍മിച്ച പാലം ഉദ്ഘാടനത്തിന് മുന്‍പ് തകര്‍ന്നുവീണു
പട്‌ന: (www.kvartha.com) ബീഹാറില്‍ പാലം ഉദ്ഘാടനത്തിന് മുന്‍പ് തകര്‍ന്നുവീണു. ബുഡി ഗണ്ഡക് നദിയില്‍ 14 കോടി രൂപ ചെലവില്‍ നിര്‍മിച്ച നിര്‍മിച്ച 206 മീറ്റര്‍ നീളമുള്ള പാലമാണ് തകര്‍ന്നുവീണതെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം, അപകടസമയത്തു പാലത്തില്‍ യാത്രക്കാരില്ലാതിരുന്നതിനാല്‍ ആളപായമില്ല.
പാലത്തിന്റെ അപ്രോച് റോഡ് പൂര്‍ത്തിയായിരുന്നില്ലെങ്കിലും മണ്‍പാതയിലൂടെ ട്രാക്ടര്‍, ബൈക് യാത്രയ്ക്ക് പാലം ഉപയോഗിച്ചിരുന്നു. കരാറുകാരുമായി തര്‍ക്കമുണ്ടായതിനെ തുടര്‍ന്നു പ്രദേശവാസികള്‍ നിര്‍മാണ കമ്പനിയുടെ റോഡ് റോളര്‍ നദിയിലേക്കു തള്ളിയിട്ടിരുന്നു. റോളര്‍ ഉയര്‍ത്തിയെടുക്കാനായി പാലത്തില്‍ ക്രെയിനുകള്‍ കയറ്റിയതാണ് വിള്ളലുണ്ടാകാന്‍ കാരണമെന്നാണ് കരുതുന്നതെന്ന് റിപോര്‍ടുകള്‍ പറയുന്നു.
Keywords: Patna, News, National, Inauguration, Bridge, Collapsed, Bihar, Accident, Bihar: Rs 14 crore bridge collapses before inauguration.
Powered by Info News For You

Comments
Post a Comment