Bribe | സബ് രജിസ്ട്രാര്‍ ഓഫീസ് ജീവനക്കാരി കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയില്‍
നേമം: (www.kasargodvartha.com) സബ് രജിസ്ട്രാര്‍ ഓഫീസ് ജീവനക്കാരി കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി. നേമം സബ് രജിസ്ട്രാര്‍ ഓഫീസിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയായ ശ്രീജയാണ് കൈക്കൂലി തുകയായ 3000 രൂപയുമായി വിജിലന്‍സ് സംഘത്തിന്റെ പിടിയിലായത്.
കല്ലിയൂര്‍ പാലപ്പൂര് തേരിവിളവീട്ടില്‍ സുരേഷിന്റെ പരാതിയെ തുടര്‍ന്നാണ് വിജിലന്‍സിന്റെ നടപടി. വിജിലന്‍സ് സതേണ്‍ റേഞ്ച് ഡിവൈ എസ് പി സി എസ് വിനോദ്, ജയകുമാര്‍ ടി, ഇന്‍സ്പെക്ടര്‍മാരായ അശ്വിനി, നിസാം, ദിനേഷകുമാര്‍, എസ് ഐ മാരായ സുനില്‍, ഖാദര്‍, വിജയകുമാര്‍, ശശികുമാര്‍, സജികുമാര്‍, എ എസ് ഐമാരായ രാജേഷ്, ഉണ്ണി, എസ് സി പി ഒ കണ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്കും അറസ്റ്റിനും നേതൃത്വം നല്‍കിയത്.
ഇക്കഴിഞ്ഞ ശനിയാഴ്ച, അച്ഛന്റെ പേരിലുള്ള വസ്തു ഇഷ്ടദാനമായി സുരേഷിന്റെ പേരില്‍ എഴുതാനാണ് ഓഫീസിലെത്തിയത്. അസല്‍ പ്രമാണം ഇല്ലാത്തതിനാല്‍ അടയാളസഹിതം പകര്‍പെടുക്കാനാണ് സുരേഷ് ഓഫീസിലെത്തിയത്. എന്നാല്‍ പെട്ടെന്ന് കാര്യങ്ങള്‍ നടക്കാന്‍ 3000 രൂപ ശ്രീജയ്ക്ക് നല്‍കാന്‍ സബ് രജിസ്ട്രാര്‍ ആവശ്യപ്പെട്ടതായി സുരേഷ് വിജിലന്‍സിനെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് വിജിലന്‍സ് നല്‍കിയ നോടുമായി ചൊവ്വാഴ്ച രാവിലെ സുരേഷ് സബ് രജിസ്ട്രാര്‍ ഓഫീസിലെത്തി. പണം ശ്രീജയ്ക്ക് കൈമാറുകയും ചെയ്തു. ഇതിനിടെ വിജിലന്‍സ് സംഘം ശ്രീജയെ കയ്യോടെ പിടികൂടുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Keywords: news,Kerala,State,Thiruvananthapuram,Top-Headlines,Bribe,Arrested, Government, Thiruvananthapuram: Sub-registrar office worker caught while accepting bribe
Powered by Info News For You

Comments
Post a Comment