Bharat Jodo | ഭാരത് ജോഡോ യാത്ര നൂറാം ദിനത്തില്‍; സംസ്ഥാന പദയാത്രികരുടെ സംഗമം പയ്യന്നൂരില്‍ സംഘടിപ്പിച്ചു


കണ്ണൂര്‍: (www.kvartha.com) ഭാരത് ജോഡോ യാത്ര നൂറാം ദിനം, സംസ്ഥാന പദയാത്രികരുടെ സംഗമം ജില്ലാ കോണ്‍ഗ്രസ് കമിറ്റിയുടെ നേതൃത്വത്തില്‍ പയ്യന്നൂരില്‍ സംഘടിപ്പിച്ചു. ഭാരത് ജോഡോ യാത്രയില്‍ കേരളത്തിലെ 480 കിലോമീറ്റര്‍ ദൂരം പാറശാല മുതല്‍ വഴിക്കടവ് വരെ മുഴുവന്‍ സമയം രാഹുല്‍ ഗാന്ധിയോടൊപ്പം നടന്ന സംസ്ഥാന പദയാത്രികരുടെ സംഗമമാണ് പയ്യന്നൂര്‍ ആനന്ദതീര്‍ഥ ആശ്രമത്തിലെ ഗാന്ധി മാവിന്‍ ചുവട്ടില്‍ നടന്നത്. 

News,Kerala,State,Kannur,Rahul Gandhi,Top-Headlines,Trending, Politics,party, Congress, Payyannur: Bharat Jodo hikers meet Organized


രാജീവന്‍ കപ്പച്ചേരിയുടെ അധ്യക്ഷതയില്‍ ഡി സി സി പ്രസിഡന്റ് അഡ്വ.മാര്‍ടിന്‍ ജോര്‍ജ് ഉത്ഘാടനം ചെയ്തു. മാര്‍ടിന്‍ ജോര്‍ജ് ജാഥാ അംഗങ്ങളെ ത്രിവര്‍ണ ഹാരം അണിയിച്ച് സ്വീകരിച്ചു. തുടര്‍ന്ന് ആനന്ദതീര്‍ഥ ആശ്രമത്തിലെ ഗാന്ധി മാവിന്‍ ചുവട്ടില്‍ നൂറ് ദിവസത്തിന്റെ ആഘോഷത്തിന്റെ ഭാഗമായി 100 ചിരാതുകള്‍ തെളിയിച്ചു. തുടര്‍ന്ന് ദേശരക്ഷ പ്രതിജ്ഞ ചൊല്ലി.

സജിത്ത്ലാല്‍ സ്മാരകത്തിലും ഗാന്ധി പീഠത്തിലും, ഗാന്ധി ഛായാചിത്രത്തിലും പുഷ്പാര്‍ചന നടന്നു. അഡ്വ മണ്ണൂര്‍ ഐസക് കൊട്ടാരക്കര, ആമിന മോള്‍ മലപ്പുറം, ജോഷി ഫിലിപ്പ് പത്തനംതിട്ട തുടങ്ങി ജാഥ അംഗങ്ങള്‍ യാത്രാനുഭവങ്ങള്‍ വിവരിച്ചു.

News,Kerala,State,Kannur,Rahul Gandhi,Top-Headlines,Trending, Politics,party, Congress, Payyannur: Bharat Jodo hikers meet Organized


14 ജില്ലകളില്‍ നിന്നായി നിരവധി പദയാത്രികര്‍ പങ്കെടുത്തു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ എം നാരായണന്‍ കുട്ടി, എം കെ രാജന്‍ കെ പി സി സി മെംപര്‍മാരായ എം പി ഉണ്ണികൃഷ്ണന്‍ രജനി രമാനന്ദ്, അഡ്വ: വി പി അബ്ദുര്‍ റശീദ്, ഡി സി സി ഭാരവാഹികളായ എ പി നാരായണന്‍, പി ലളിത ടീചര്‍, ബ്ലോക് പ്രസിഡന്റ് വിസി നാരായണന്‍, ഒ കെ പ്രസാദ്, കെ സുധാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ കെ സുരേഷ് കുമാര്‍ സ്വാഗതവും ഹരിദാസ് മൊകേരി നന്ദിയും പറഞ്ഞു.

Keywords: News,Kerala,State,Kannur,Rahul Gandhi,Top-Headlines,Trending, Politics,party, Congress, Payyannur: Bharat Jodo hikers meet Organized



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?