Arrested | 'ജോലിക്കിടെ മയക്കുമരുന്ന് ഉപയോഗിച്ചു'; പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

കുവൈത് സിറ്റി: (www.kasargodvartha.com) ജോലിക്കിടെ മയക്കുമരുന്ന് ഉപയോഗിച്ചെന്ന സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കുവൈതിലെ ഹവല്ലി ഗവര്‍ണറേറ്റിലെ പൊലീസ് ഉദ്യോഗസ്ഥനാണ് അറസ്റ്റിലായത്. ഇയാളുടെ കൈവശം മയക്കുമരുന്നുകളും മറ്റ് ഉപകരണങ്ങളും കണ്ടെത്തിയതായും റിപോര്‍ടുണ്ട്. 

അടുത്തിടെയായി ഇയാള്‍ പതിവായി ലീവ് എടുത്തതും ക്ഷീണിതനായി കാണപ്പെട്ടതുമാണ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് സംശയം ഉണ്ടാക്കിയത്. ജോലിസ്ഥലത്ത് എത്തിയ ഉദ്യോഗസ്ഥന്‍ ലഹരിമരുന്ന് ഉപയോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ തടഞ്ഞുവെച്ച് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പിടികൂടിയ വസ്തുക്കളും പ്രതിയെയും ലഹരിവിരുദ്ധ വിഭാഗത്തിന് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.

Kuwait City, news, Gulf, World, Top-Headlines, Kuwait: Policeman caught taking drugs on duty arrested.

Keywords: Kuwait City, news, Gulf, World, Top-Headlines, Kuwait: Policeman caught taking drugs on duty arrested.    



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?