Arrested | കണ്ണൂര്‍ നഗരത്തില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ടയുമായി എക്‌സൈസ് സംഘം; കാറില്‍ മയക്കുമരുന്ന് കടത്തിയ സംഭവത്തില്‍ യുവാവ് പിടിയില്‍
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ നഗരത്തില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ടയുമായി എക്‌സൈസ് സംഘം. താണ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റിയാസ് സാബിറിനെയാണ് (36) സിന്തറ്റിക് മയക്കുമരുന്നുമായി എക്‌സൈസ് പിടികൂടിയത്. പുതുവത്സര ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിനു കൊയില്യത്തിന്റെ നേതൃത്വത്തില്‍ കണ്ണോത്തും ചാലില്‍ നടത്തിയ റെയ്ഡിലാണ് മാരക മയക്കുമരുന്നായ 132 ഗ്രാം എം ഡി എം എയുമായി കാറില്‍ സഞ്ചരിക്കുകയായിരുന്ന റിയാസ് സാബിറിനെ പിടികൂടിയത്.
കണ്ണൂര്‍ ടൗണ്‍ ഭാഗങ്ങളില്‍ മയക്കുമരുന്ന് വിപണനം നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് സാബി റെന്ന് എക്‌സൈസ് അറിയിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ രണ്ടാഴ്ചയായി എക്സൈസ് നിരീക്ഷണത്തിലായിരുന്നു ഇയാള്‍.
പ്രിവന്റീവ് ഓഫിസര്‍ സി കെ ബിജു, എന്‍ വി പ്രവീണ്‍, പ്രിവന്റീവ് ഓഫിസര്‍ ഗ്രേഡ് പി കെ ദിനേശന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എം സജിത്ത്, എന്‍ രജിത് കുമാര്‍, കെ പി റോഷി, ടി അനീഷ് വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ വിവി ദിവ്യ, എം പി ശമീന എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Keywords: Man arrested for smuggling drugs in car, Kannur, News, Arrested, Drugs, Kerala.
Powered by Info News For You

Comments
Post a Comment