Apply Now | എഴുത്തുപാടം സാഹിത്യ കാംപിലേക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍: (www.kasargodvartha.com) പയ്യന്നൂര്‍ നഗരസഭ ഡിസംബര്‍ 22 മുതല്‍ 25 വരെ സംഘടിപ്പിക്കുന്ന പയ്യന്നൂര്‍ സാഹിത്യോത്സവത്തിന്റെ ഭാഗമായി 'എഴുത്തുപാടം' സാഹിത്യ കാംപ് (Camp) സംഘടിപ്പിക്കുന്നു. ഡിസംബര്‍ 23, 24 തീയതികളിലായി നടക്കുന്ന എഴുത്തുപാടം സാഹിത്യ കാംപില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഫോടോ പതിച്ച അപേക്ഷയോടൊപ്പം അവരുടെ ഏറ്റവും ഒടുവില്‍ എഴുതിയ സൃഷ്ടിയുടെ പകര്‍പ്പും സമര്‍പിക്കണം. 

എഴുത്തുപാടം കാംപില്‍ പങ്കെടുക്കുന്നതിന് പ്രായപരിധിയില്ല. തിരഞ്ഞെടുക്കപ്പെടുന്ന 75 പേര്‍ക്കാണ് പ്രവേശനം. ഭക്ഷണം, താമസ സൗകര്യം എന്നിവ സംഘാടകര്‍ ഒരുക്കും. യാത്ര ചെലവുകള്‍ സ്വയം വഹിക്കണം. അപേക്ഷകള്‍ താഴെ പറയുന്ന വിലാസത്തില്‍ ഡിസംബര്‍ 15 നകം അയക്കണം. കണ്‍വീനര്‍, എഴുത്തുപാടം, പയ്യന്നൂര്‍ സാഹിത്യോത്സവം 2022, ഗാന്ധി പാര്‍കിന് സമീപം, പയ്യന്നൂര്‍ 670307 ഫോണ്‍: 04985200103, 9947060870.

Kannur, News, Kerala, Top-Headlines, Application, Applications invited for Ezhutupadam Sahitya Camp.

Keywords: Kannur, News, Kerala, Top-Headlines, Application, Applications invited for Ezhutupadam Sahitya Camp.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?