Accidental Death | ബൈക് നിയന്ത്രണം വിട്ട് പാലത്തിന്റെ കൈ വേലിയില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം


ശ്രീകണ്ഠപുരം: (www.kvartha.com) ബൈക് നിയന്ത്രണം വിട്ട് പാലത്തിന്റെ കൈ വേലിയില്‍ ഇടിച്ച് ബൈക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. മലപ്പട്ടത്തെവളയം വെളിച്ചത്തെ പണ്ണേരി ഹൗസില്‍ പി അജിനുവാണ് (20 ) മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് മലപ്പട്ടത്ത് നിന്ന് എട്ടേയാറിലേക്ക് പോവുകയായിരുന്നു യുവാവ്. ഇതിനിടെയായിരുന്നു അപകടം. 

News,Kerala,State,Kannur,Accident,Accidental Death,Youth,Local-News,Dead Body,Death, Sreekandapuram: Youth died in road accident


നിയന്ത്രണം വിട്ട ബൈക് വലത്ത് ഭാഗത്തെ കൈവരിയില്‍ ഇടിച്ച് ഇടത് ഭാഗത്തെ കൈവരിയില്‍ തട്ടി മറിഞ്ഞ് കറങ്ങുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഉടന്‍ നാട്ടുകാര്‍ കണ്ണൂര്‍ മിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മയ്യില്‍ പൊലീസ് സ്ഥലത്തെത്തി. പോസ്റ്റുമോര്‍ടത്തിന് ശേഷം മലപ്പട്ടം പൊതു ശ്മശാനത്തില്‍ സംസ്‌ക്കരിക്കും. പിതാവ്: ഉദയകുമാര്‍. അമ്മ സുലോചന.

Keywords: News,Kerala,State,Kannur,Accident,Accidental Death,Youth,Local-News,Dead Body,Death, Sreekandapuram: Youth died in road accident 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?