Woman Died | 'ദമ്പതികൾ വിഷം കഴിച്ചു'; ഭാര്യ മരിച്ചു; ഭർത്താവായ ഹോടെൽ തൊഴിലാളിയുടെ നില ഗുരുതരം

കാഞ്ഞങ്ങാട്: (www.kasargodvartha.com) ദമ്പതികൾ വിഷം കഴിക്കുകയും ഭാര്യ മരിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ഭർത്താവായ ഹോടെൽ തൊഴിലാളിയുടെ നില ഗുരുതരമാണ്. ആവിക്കര എകെജി ക്ലബിന് സമീപം ക്വാർടേഴ്സിൽ താമസിക്കുന്ന രാധ (44) ആണ് മരിച്ചത്. ഭർത്താവ് ജയപ്രകാശിനെ (46) ഗുരുതരാവസ്ഥയിൽ പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം നടന്നത്.
            
Woman kills self, Kerala, Kanhangad, news, Top-Headlines,Woman, Dead, Investigation, Police, hospital.

വിഷം അകത്ത് ചെന്ന ജയപ്രകാശ് ആംബുലൻസിനെ വിളിച്ചു വരുത്തുകയായിരുന്നുവെന്നാണ് വിവരം. 108 ആംബുലൻസ് കുതിച്ചെത്തിയപ്പോഴാണ് സംഭവം പ്രദേശവാസികൾ പോലും അറിഞ്ഞത്. ഇരുവരെയും പെട്ടന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ഭാര്യയുടെ ജീവൻ രക്ഷിക്കാനായില്ല.
             
Woman kills self, Kerala, Kanhangad, news, Top-Headlines,Woman, Dead, Investigation, Police, Hospital.

ഭാര്യ തനിക്ക് വിഷം നൽകിയ ശേഷം സ്വയം വിഷം കഴിച്ചുവെന്നാണ് ജയപ്രകാശിൻ്റെ മൊഴിയെന്നും

വയനാട് പനമരം സ്വദേശികളാണ് ഇവരെന്നും പൊലീസ് പറഞ്ഞു. ഹൊസ്ദുർഗ് പൊലീസ് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണ്.

Keywords: Woman kills self, Kerala, Kanhangad, news, Top-Headlines,Woman, Dead, Investigation, Police, Hospital.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?