Wild Elephant | മുന്നിലേക്ക് പാഞ്ഞടുത്ത ഒറ്റയാനില്‍ നിന്ന് രക്ഷപ്പെടാന്‍ ബസ് പിന്നോട്ടോടിച്ചത് 8 കി.മീ; ഒരു മണിക്കൂറോളം പരിഭ്രാന്തി സൃഷ്ടിച്ച് ഒടുവില്‍ ആന കാട്ടിലേക്ക് മടങ്ങി


തൃശൂര്‍: (www.kvartha.com) മുന്നിലേക്ക് പാഞ്ഞടുത്ത ഒറ്റയാനില്‍ നിന്ന് രക്ഷപ്പെടാന്‍ ബസ് 8 കിലോ മീറ്റര്‍ പിന്നോട്ടോടിച്ചിരിക്കുകയാണ് ചാലക്കുടി - വാല്‍പാറ പാതയില്‍ സര്‍വീസ് നടത്തുന്ന ചീനിക്കാസ് എന്ന ബസിലെ ഡ്രൈവര്‍. ഒറ്റയാന് മുന്നില്‍പെട്ടതോടെ വേറെ വഴിയില്ലാതെയായിരുന്നു ഈ സാഹസികത. 

ചൊവ്വാഴ്ച രാവിലെ 9 മണിയോടെയാണ് ബസ് അമ്പലപ്പാറ മുതല്‍ ആനക്കയം വരെ പിറകോട്ട് ഓടിയത്. കൊടുംവളവുകളുള്ള ഇടുങ്ങിയ വഴിയില്‍ ബസ് തിരിക്കാനുള്ള സൗകര്യം ഇല്ലാത്തതിനാലാണ് പിന്നോട്ട് ഓടിക്കേണ്ടിവന്നത്. ഒരു മണിക്കൂറോളം ബസിനൊപ്പം നടന്നുവന്ന ഒറ്റയാന്‍ ആനക്കയം ഭാഗത്തെത്തിയപ്പോള്‍ കാട്ടിലേക്ക് കടന്നു.

ആനയുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടതോടെയാണ് യാത്രക്കാര്‍ക്ക് ശ്വാസം നേരെവീണത്. ഇതിനിടെ ബസിന് പിന്നിലുണ്ടായിരുന്ന വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ വഴിമാറ്റി വിട്ടിരുന്നു. ആഴ്ചകളായി ആനമല പാതയില്‍ ഈ ഒറ്റയാന്റെ ഭീഷണി ഉണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

News,Kerala,State,Thrissur,Animals,Local-News,bus,Wild Elephants,Elephant,Elephant attack, Driver drove bus in reverse gear for 8 kilometers to escape from elephant




കഴിഞ്ഞ രണ്ട് വര്‍ഷമായി ഇടയ്ക്കിടെ മേഖലയില്‍ പ്രത്യക്ഷപ്പെടുന്ന ആന ഒരു മാസത്തോളമായി മദപ്പാടിലാണെന്നും അതുകൊണ്ടാണ് അക്രമവാസന കാണിക്കുന്നതെന്നും വനം ജീവനക്കാര്‍ പറയുന്നു. 

Keywords: News,Kerala,State,Thrissur,Animals,Local-News,bus,Wild Elephants,Elephant,Elephant attack, Driver drove bus in reverse gear for 8 kilometers to escape from elephant


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?