Visit Visa | യുഎഇയില്‍ 90 ദിവസത്തെ സന്ദര്‍ശക വിസ പൂര്‍ണമായും നിര്‍ത്തി

ദുബൈ: (www.kvartha.com) യുഎഇയില്‍ 90 ദിവസത്തെ സന്ദര്‍ശക വിസ പൂര്‍ണമായും നിര്‍ത്തി. ദുബൈ ഒഴികെയുള്ള എമിറേറ്റുകളില്‍ നേരത്തെ 90 ദിവസ സന്ദര്‍ശക വിസ നിര്‍ത്തിയിരുന്നു. ചൊവ്വാഴ്ച ദുബൈയും വിസ അനുവദിക്കുന്നത് നിര്‍ത്തി. എന്നാല്‍ നേരത്തെ അനുവദിച്ച വിസയില്‍ രാജ്യത്തേക്ക് പ്രവേശിക്കുകയും ചെയ്യാം.

അതേസമയം, സന്ദര്‍ശക വിസ നിര്‍ത്തിയെങ്കിലും ചികിത്സയ്ക്ക് എത്തുന്നവര്‍ക്ക് 90 ദിവസത്തെ വിസ ലഭിക്കും. തൊഴിലന്വേഷിച്ച് വരുന്നവര്‍ക്ക് പുതിയ 'ജോബ് എക്‌സ്‌പ്ലൊറേഷന്‍ വിസ'യും നടപ്പിലാക്കിയിട്ടുണ്ട്. 60, 90, 120 ദിവസങ്ങളിലേക്കാണ് ഈ വിസ നല്‍കുന്നത്. എന്നാല്‍, 500 ഉന്നത സര്‍വകലാശാലയില്‍ പഠിച്ചിറങ്ങിയവര്‍ക്കാണ് ഈ വിസ അനുവദിക്കുന്നത്. ഇന്‍ഡ്യയിലെ ഐഐടിയില്‍ പഠിച്ചവര്‍ക്കും ജോബ് എക്‌സ്‌പ്ലൊറേഷന്‍ വിസ ലഭിക്കുമെന്നും റിപോര്‍ടുകല്‍ വ്യക്തമാക്കുന്നു.

Dubai, News, Gulf, World, Visit, Visa, UAE, Stopped, UAE: 90 days visit visa completely stopped.

Keywords: Dubai, News, Gulf, World, Visit, Visa, UAE, Stopped, UAE: 90 days visit visa completely stopped.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?