Viral Video | മനോഹരമായ കാഴ്ച! മൃഗശാലയിലെ വേലിക്കെട്ടിന് പുറത്തു നില്‍ക്കുന്ന പരിപാലകയെ കണ്ട് തുള്ളിച്ചാടി കാണ്ടാമൃഗം; സ്‌നേഹം നിറഞ്ഞ വീഡിയോ വൈറല്‍

ന്യൂഡെല്‍ഹി: (www.kvartha.com) സ്‌നേഹം നിറയ്ക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഒരു മൃഗശാലയിലെ കാണ്ടാമൃഗവും അതിന്റെ പരിപാലകയും തമ്മിലുള്ള ആത്മ ബന്ധം സൂചിപ്പിക്കുന്ന വീഡിയോയാണത്. മൃഗശാലയിലെ വേലിക്കെട്ടിന് പുറത്തു നില്‍ക്കുന്ന പരിപാലകയെ കണ്ട് തുള്ളിച്ചാടുകയാണ് കാണ്ടാമൃഗം.

പരിപാലക കാണ്ടാമൃഗത്തെ വിളിച്ചതും അവരെ കണ്ട സന്തോഷം കൊണ്ട് തുള്ളിച്ചാടി വേലിക്കെട്ടിനുള്ളിലൂടെ ഓടി നടക്കുന്ന കാണ്ടാമൃഗത്തെയാണ് വീഡിയോയില്‍ കാണുന്നത്. ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. 1.3 മില്യണ്‍ ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്.

News, New Delhi, National, Video, Social-Media, Viral Video: Rhino's Reaction After Seeing Keeper Is Winning Hearts.

67,000-ല്‍ അധികം ആളുകള്‍ വീഡിയോ ലൈക് ചെയ്യുകയും ചെയ്തു. വീഡിയോ വൈറലായതോടെ നിരവധി പേര്‍ കമന്റുകളുമായി രംഗത്തെത്തുകയും ചെയ്തു. മനോഹരമായ കാഴ്ച എന്നായിരുന്നു വീഡിയോ കണ്ട ആളുകള്‍ അഭിപ്രായപ്പെടുന്നത്.

Keywords: News, New Delhi, National, Video, Social-Media, Viral Video: Rhino's Reaction After Seeing Keeper Is Winning Hearts. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?