UGC | 'സംഘപരിവാര്‍ നയം വിദ്യാഭ്യാസത്തില്‍ നടപ്പാക്കാനുള്ള ശ്രമം'; ഒരു രാജ്യം ഒരു പ്രവേശന പരീക്ഷ എന്ന യുജിസി നിലപാടിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകള്‍


ന്യൂഡെല്‍ഹി: (www.kvartha.com) യു ജി സിയുടെ 'ഒരു രാജ്യം ഒരു പ്രവേശന പരീക്ഷ' എന്ന നിലപാടിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകള്‍. നീക്കം ഏകപക്ഷീയമായി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് എന്‍ എസ് യു പ്രതികരിച്ചു. ഒരു രാജ്യം ഒരു മതം ഒരു സംസ്‌കാരമെന്ന സംഘപരിവാര്‍ നയം വിദ്യാഭ്യാസത്തില്‍ നടപ്പാക്കാനുള്ള ശ്രമമെന്ന് എസ് എഫ് ഐ ആരോപിച്ചു. 

വിദ്യാഭ്യാസത്തില്‍ സംഘപരിവാര്‍ നയം നടപ്പാക്കാനുള്ള ശ്രമമെന്ന് എസ് എഫ് ഐ കേന്ദ്ര സെക്രടേറിയേറ്റ് അംഗം നിതീഷ് നാരായണന്‍ ആരോപിച്ചു. കോചിംഗ് മാഫിയകളെ സഹായിക്കാനാണ് നീക്കമെന്നും എസ് എഫ് ഐ കുറ്റപ്പെടുത്തി. വിശദമായ ചര്‍ചകള്‍ ഇല്ലാതെ നയപരമായ ഈ നീക്കം നടത്താനാകില്ലെന്ന് എന്‍ എസ് യുവും പ്രതികരിച്ചു. യു ജി സിക്കെതിരെ സമാന നിലപാടുള്ള സംഘടനകളെ യോജിപ്പിച്ചുള്ള പ്രതിഷേധത്തിന് ഒരുങ്ങാനാണ് ഇടത് വിദ്യാര്‍ഥി സംഘടനകളുടെ തീരുമാനം. 

എന്നാല്‍ സംസ്ഥാനസര്‍വകലാശാലകളെ കൂടി ഉള്‍പെടുത്തി സിയുഇടി വിപുലീകരിക്കാനാണ് യു ജി സി ലക്ഷ്യമിടുന്നതെന്നും ഇതിന്റെ ഭാഗമായി രാജ്യത്ത് ഏകീകൃത പ്രവേശന പരീക്ഷയാണ് ലക്ഷ്യം വെക്കുന്നതെന്നും യു ജി സി ചെയര്‍മാന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. എന്നാല്‍ യുജിസി നീക്കത്തെ തള്ളുകയാണ് പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകള്‍

News,National,India,New Delhi,Students,Education,Protest,Top-Headlines, One Nation One Entrance Test: SFI, NSUI opposes UGC decision


നിലവില്‍ കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദ ബിരുദാന്തര പ്രവേശനമാണ് സി യു ഇ ടി വഴി നടക്കുന്നത്. ജെ എന്‍ യു, ഡെല്‍ഹി സര്‍വകലാശാല അടക്കം പ്രധാന സര്‍വകലാശാലകളിലേക്ക് പ്രവേശന നടപടികള്‍ ഈ വര്‍ഷം സി യു ഇ ടി മാര്‍ക് അടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്.

Keywords: News,National,India,New Delhi,Students,Education,Protest,Top-Headlines, One Nation One Entrance Test: SFI, NSUI opposes UGC decision

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?