Tree replanted | ദേശീയപാത വികസനത്തിനായി പിഴുതെടുത്ത കൂറ്റന്‍ അലങ്കാര പനകള്‍ക്ക് ഡയാലിസിസ് സെന്ററിന്റെ മുറ്റത്ത് പുതുജീവന്‍; കൈകോര്‍ത്ത് ഊരാളുങ്കല്‍ സൊസൈറ്റിയുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും മാതൃക
-ഹകീം കമ്പാര്‍
മംഗല്‍പാടി: (www.kasargodvartha.com) ദേശീയപാത വികസനത്തിന്റെ ഭാഗമായി പാതയോരത്ത് നിന്ന് പിഴുതെടുത്ത കൂറ്റന്‍ അലങ്കാര പനകള്‍ക്ക് ഡയാലിസിസ് സെന്ററില്‍ പുതുജീവന്‍. നേരത്തെ കുമ്പള ദേശീയപാതയില്‍ പാലത്തിന് സമീപത്തുണ്ടായിരുന്ന പനകള്‍ യാത്രക്കാരെ ഏറെ ആകര്‍ഷിച്ചിരുന്നു. ദേശീയപാത വികസനത്തിനായി മരം മുറിക്കേണ്ടി വരുമെന്നായപ്പോള്‍ ഒരുപറ്റം പരിസ്ഥിതി സ്‌നേഹികള്‍ കൈകോര്‍ത്താണ് മാതൃകയായത്.
തുടര്‍ന്ന്, റോഡ് പ്രവൃത്തിയുടെ കരാര്‍ ഏറ്റെടുത്ത ഊരാളുങ്കല്‍ സൊസൈറ്റിയുടെയും മംഗല്‍പാടി താലൂക് ആശുപത്രി ജീവനക്കാരുടെയും സഹായത്തോടെ താലൂക് ആശുപത്രി വളപ്പിലുള്ള ഡയാലിസിസ് സെന്ററിന്റെ മുറ്റത്തേക്ക് മാറ്റിനടുകയായിരുന്നു. ആരോഗ്യ പ്രവര്‍ത്തകരുടെ നിതാന്ത ജാഗ്രതയിലും പരിചരണത്തിലും ഇനി പനകള്‍ വളരും.
കേടുപാടുകളൊന്നും സംഭവിക്കാതെ വളരെ ജാഗ്രതയോടെയാണ് പനമരം മംഗല്‍പാടിയില്‍ എത്തിച്ചത്. മഴ കുറഞ്ഞതോട് കൂടി നല്ല പരിചരണം വേണ്ടി വരുമെന്ന് ജീവനക്കാര്‍ പറയുന്നു. ഐസിയുവിലെ രോഗിയെ പോലെ പരിചരിച്ച് പുതുജീവന്‍ നല്‍കാന്‍ സന്നദ്ധരായിരിക്കുകയാണ് ഇവിടത്തെ ജീവനക്കാര്‍. മരം ഒരു വരമാണ്, അത് പറച്ചിലില്‍ മാത്രം പോര, സംരക്ഷിക്കാന്‍ മനസും വേണമെന്ന് തെളിയിച്ചിരിക്കുകയാണ് ഇവര്‍. താലൂക് ആശുപത്രി സൂപ്രണ്ട് ഡോ. ശാന്റി കെകെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Powered by Info News For You

Keywords: Latest-News, Kerala, Kasaragod, Top-Headlines, Mangalpady, Hospital, National Highway, Development Project, Tree replanted to compound of dialysis center.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment