Trains | തലശേരി-എടക്കാട് പാലം പണി: 3 ട്രെയിനുകള്‍ റദ്ദാക്കി

കണ്ണൂര്‍: (www.kvartha.com) തലശേരി-എടക്കാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാലം പണി നടക്കുന്നതിനാല്‍ ഞായറാഴ്ച ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഉണ്ടാകും. മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി. തൃശൂര്‍-കണ്ണൂര്‍ എക്‌സ്പ്രസ് (16609), കണ്ണൂര്‍-ഷൊര്‍ണൂര്‍ എക്‌സ്പ്രസ് (06456), കോഴിക്കോട്-കണ്ണൂര്‍ എക്‌സ്പ്രസ് (06481) എന്നിവ ഞായറാഴ്ച ഓടില്ല.

എറണാകുളം-കണ്ണൂര്‍ എക്‌സ്പ്രസ് (16305) കോഴിക്കോടിനും കണ്ണൂരിനുമിടയില്‍ ഓടില്ല. നാഗര്‍കോവില്‍-മംഗ്‌ളൂറു ഏറനാട് (16606) വടകരക്കും മംഗ്‌ളൂറിനുമിടയില്‍ ഓടില്ല. ചെന്നൈ-മംഗളൂരു എഗ്മോര്‍ (16159), കോയമ്പത്തൂര്‍-മംഗളൂരു എക്‌സ്പ്രസ് (16323) കോഴിക്കോട് യാത്ര അവസാനിപ്പിക്കും.

Kannur, News, Kerala, Train, Cancelled, Thalassery-Edakkad bridge work: 3 trains cancelled.

എറണാകുളം-നിസാമുദ്ദീന്‍ മംഗള (12617) രണ്ട് മണിക്കൂര്‍ വൈകി ഓടും. കൊച്ചുവേളി-ലോകമാന്യതിലക് ഗരീബ് രഥ് ഒരുമണിക്കൂര്‍ വൈകി പുറപ്പെടും. കണ്ണൂര്‍-ചെറുവത്തൂര്‍ (06469) എക്‌സ്പ്രസ് സ്‌പെഷ്യല്‍ കണ്ണൂരില്‍ നിന്ന് ഒന്നര മണിക്കൂര്‍ വൈകി രാത്രി ഏഴ് മണിക്കാണ് പുറപ്പെടുക.

Keywords: Kannur, News, Kerala, Train, Cancelled, Thalassery-Edakkad bridge work: 3 trains cancelled.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?