Suicide Threat | പൊലീസ് കസ്റ്റഡിയിലെടുത്ത സഹോദരന്‍മാരെ കാണണം: തോപ്പുംപടി ഹാര്‍ബര്‍ പാലത്തിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി; വാഹന ഗതാഗതം തടസപ്പെട്ടു

കൊച്ചി: (www.kvartha.com) പൊലീസ് കസ്റ്റഡിയിലെടുത്ത സഹോദരന്‍മാരെ കാണണം എന്നാവശ്യപ്പെട്ടുകൊണ്ട് തോപ്പുംപടി ഹാര്‍ബര്‍ പാലത്തിനു മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. ഇതേതുടര്‍ന്ന് ഒന്നര മണിക്കൂറോളം പാലത്തിലൂടെയുള്ള വാഹന ഗതാഗതം തടസപ്പെട്ടു.

ഫോര്‍ട് കൊച്ചി സ്വദേശി കമാലാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. മഹാരാജാസ് കോളജില്‍ കഴിഞ്ഞദിവസമുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത സഹോദരന്‍മാരെ കാണാന്‍ അനുവദിക്കണം എന്നാണ് ഇയാളുടെ ആവശ്യം. കമാലിന്റെ സഹോദരന്‍ മഹാരാജാസില്‍ പഠിക്കുന്ന മാലിക്, മറ്റൊരു യുവാവ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

Kochi: Man Climbs bridge Suicide Threat , Kochi, News, Suicide Attempt, Police, Custody, Kerala

കോളജിലെ വിദ്യാര്‍ഥി അല്ലാത്തയാളാണു മഹാരാജാസ് സംഭവത്തില്‍ പൊലീസ് പിടിയിലായ ഒരാള്‍ എന്നാണ് വിവരം. പ്രദേശവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നു ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തുകയായിരുന്നു. എറണാകുളം സിറ്റി ഡെപ്യൂടി കമിഷണര്‍ ഉള്‍പെടെയുള്ളവര്‍ സ്ഥലത്തെത്തി ഒടുവില്‍ ഇയാളെ അനുനയിപ്പിച്ചു താഴെ ഇറക്കുകയായിരുന്നു.

കഴിഞ്ഞദിവസം കളമശേരിയില്‍ എസ്എഫ്‌ഐ കെഎസ്‌യു വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ ഏറ്റു മുട്ടലില്‍ പരുക്കേറ്റ് 16 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. സംഭവത്തെ തുടര്‍ന്ന് കോളജ് അനിശ്ചിത കാലത്തേയ്ക്ക് അടച്ചിട്ടിരിക്കുകയാണ്.

Keywords: Kochi: Man Climbs bridge Suicide Threat, Kochi, News, Suicide Attempt, Police, Custody, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?