Sabarimala Pilgrimage | നിയന്ത്രണങ്ങളില്ലാതെ അയ്യപ്പസന്നിധിയിലേക്ക്; മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിനൊരുങ്ങി ശബരിമല

പത്തനംതിട്ട: (www.kasargodvartha.com) വ്രതാനുഷ്ടാനങ്ങളോടെ മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിനൊരുങ്ങുകയാണ് ശബരിമല തീര്‍ഥാകര്‍. മണ്ഡല മകരവിളക്ക് തീര്‍ഥാടനം തുടങ്ങാന്‍ ഇനി ഒരാഴ്ച മാത്രമാണ് ബാക്കിയുള്ളത്. നട തുറക്കുന്ന നവംബര്‍ 16 ന് വൈകിട്ട് മുതല്‍ തീര്‍ഥാടകരെ പ്രവേശിപ്പിക്കും. 

കോവിഡ് നിയന്ത്രണങ്ങള്‍ കൊണ്ട് സന്നിധാനത്തേക്ക് ചുരുങ്ങിയ തീര്‍ഥാടകരെ കയറ്റിയ കാലം മാറുകയാണ്. ഇക്കുറി  നിയന്ത്രണങ്ങളില്ലാതെ അയ്യപ്പസന്നിധിയിലേക്ക് ഭക്തരെത്തും. 

രണ്ട് വര്‍ഷത്തിന് ശേഷമാണ് നിയന്ത്രണങ്ങളെല്ലാം നീക്കി പൂര്‍ണതോതിലുള്ള തീര്‍ഥാടന കാലം വരുന്നത്. കൂടുതല്‍ തീര്‍ഥാടകര്‍ എത്തുന്നതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള ദേവസ്വം ബോര്‍ഡും പ്രതീക്ഷയിലാണ്. 

പമ്പ സ്‌നാനം മുതല്‍ നെയ് അഭിഷേകം വരെ ആചാരപ്രകാരമുള്ള ചടങ്ങുകള്‍ക്കൊന്നും വിലക്കില്ല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍കാരിന്റെ വിവിധ വകുപ്പുകളും ചേര്‍ന്നാണ് തീര്‍ഥാടനത്തിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുന്നത്. 

Sabarimala,news,Kerala,State,Top-Headlines,Temple,Religion,Government,Trending, Sabarimala festival will start from November 16


വൃശ്ചികം ഒന്ന് മുതല്‍ ആദ്യ നാല് ദിവസത്തേക്ക് പ്രതിദിനം വെര്‍ചല്‍ ക്യൂ വഴി ബുക് ചെയ്തവരുടെ എണ്ണം ഇതുവരെ 50000 കടന്നു. വെര്‍ചല്‍ ക്യൂവിന് പുറമെ വിവിധ ഇടങ്ങളില്‍ സ്‌പോട് ബുകിംഗും ക്രമീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ സന്നിധാനത്തേക്ക് ദിവസവും എത്തുന്നവരുടെ എണ്ണം ഒരു ലക്ഷം കടക്കും. 

സ്വാമി അയ്യപ്പന്‍ റോഡും നീലിമല പാതയും കാനന പാതകളും ദര്‍ശനത്തിനെത്തുന്നവര്‍ക്ക് ഉപയോഗിക്കാം. നിലയ്ക്കലിലാണ് വാഹനങ്ങള്‍ പാര്‍ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. തിരുവാഭരണ ഘോഷയാത്രക്കും തങ്ക അങ്കി ഘോഷയാത്രക്കും എരുമേലി പേട്ട തുള്ളലിനും നിയന്ത്രണങ്ങളില്ലാത്തതിനാല്‍ ഈ ദിവസങ്ങളില്‍ ഇതര സംസ്ഥാനത്ത് നിന്നടക്കം കൂടുതല്‍ ഭക്തര്‍ സന്നിധാനത്തെത്തുമെന്നാണ് പ്രതീക്ഷ.  

Keywords: Sabarimala,news,Kerala,State,Top-Headlines,Temple,Religion,Government,Trending, Sabarimala festival will start from November 16



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?