Rohit Bhati | നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയനായ 25കാരന് ദാരുണാന്ത്യം


ലക്‌നൗ: (www.kvartha.com) നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയനായ 25 കാരന് ദാരുണാന്ത്യം. 'റൗഡി ഭാട്ടി' എന്നപേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രശസ്തനായിരുന്ന രോഹിത് ഭാട്ടിയാണ് ഗ്രേറ്റര്‍ നോയിഡയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ ഡെല്‍ഹിയിലും ഗ്രേറ്റര്‍ നോയിഡയിലേയും ആശുപത്രികളില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

തിങ്കളാഴ്ച പുലര്‍ചെ മൂന്ന് മണിയോടെ ചുഹാദ്പൂര്‍ അണ്ടര്‍ പാസിന് സമീപത്ത് വച്ചാണ് ഇയാള്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടത്. അമിത വേഗതയിലായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം നഷ്ടമായി മരത്തിലിടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. 

News,National,India,Accident,Accidental Death,Car,Social-Media,Youth, Injured,Police, Social Media Influencer Rohit Bhati Dies In Car Accident In Greater Noida


വാഹനം ഓടിച്ചിരുന്നത് രോഹിത് ആണെന്നാണ് പൊലീസ് വിശദമാക്കുന്നത്. മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തില്‍പെട്ടത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മനോജ്, അതീഷ് എന്നിവരുടെ പരുക്ക് സാരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഗുജ്ജര്‍ വിഭാഗത്തില്‍ ഉള്‍പെടുന്ന രോഹിത് ഭാട്ടി ബുലന്ദ്‌ഷെഹര്‍ സ്വദേശിയാണ്. ഗ്രേറ്റര്‍ നോയിഡയിലെ ഛി സെക്ടറില്‍ താമസിച്ച് വരികയായിരുന്നു. ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുകിലും നിരവധിപ്പേരാണ് രോഹിതിനെ പിന്തുടരുന്നത്. 

Keywords: News,National,India,Accident,Accidental Death,Car,Social-Media,Youth, Injured,Police, Social Media Influencer Rohit Bhati Dies In Car Accident In Greater Noida


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?