Protest | സ്വകാര്യ രെജിസ്‌ട്രേഷന്‍ അനാസ്ഥ: പാരലല്‍ കോളജ് ബന്ദും ജീവനക്കാരുടെ കണ്ണൂര്‍ സര്‍വകലാശാലാ മാര്‍ചും ഡിസംബര്‍ ആറിന്


കണ്ണൂര്‍: (www.kvartha.com) പാരലല്‍ കോളജ് ബന്ദും ജീവനക്കാരുടെ കണ്ണൂര്‍ സര്‍വകലാശാലാ മാര്‍ചും നടത്തുവാന്‍ പാരലല്‍ കോളജ് അസോസിയേഷന്റെ ജില്ലാ നേതൃയോഗത്തില്‍ തീരുമാനം. സ്വകാര്യ രെജിസ്‌ട്രേഷന് അപേക്ഷ ക്ഷണിക്കുകയും പിന്നീട് നിര്‍ത്തലാക്കുകയും ചെയ്ത് പതിനായിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവിയെക്കൊണ്ട് പന്താടുന്ന കണ്ണൂര്‍ സര്‍വകലാശാല നടപടിയില്‍ സര്‍കാര്‍ അടിയന്തിരമായി ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പാരലല്‍ കോളജ് ബന്ദും സര്‍വകലാശാല ആസ്ഥാനത്തേക്ക് അധ്യാപക-അനധ്യാപക ജീവനക്കാരുടെ പ്രതിഷേധ മാര്‍ചും നടത്തുവാന്‍ പാരലല്‍ കോളജ് അസോസിയേഷന്‍ ജില്ലാ നേതൃയോഗം തീരുമാനിച്ചത്.

News,Kerala,State,Kannur,Protest,March,Top-Headlines,Protesters, college,Students, Private registration negligence: Parallel college bandh and Kannur university march by employees on December 6




ഡിസംബര്‍ ആറിന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കണ്ണൂര്‍ യൂനിവേഴ്‌സിറ്റി ആസ്ഥാനത്തേക്ക് മാര്‍ച് ആരംഭിക്കും. പരിപാടിയില്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ എന്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സി അനില്‍ കുമാര്‍, ജില്ലാ സെക്രടറി ടി കെ രാജീവന്‍, ജില്ലാ വൈസ് പ്രസിഡന്റ് രാജേഷ് പാലങ്ങാട്ട്, പി ലക്ഷ്മണന്‍, തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: News,Kerala,State,Kannur,Protest,March,Top-Headlines,Protesters, college,Students, Private registration negligence: Parallel college bandh and Kannur university march by employees on December 6


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?