Police Booked | 'അടിമാലിയില്‍ 10-ാം ക്ലാസ് വിദ്യാര്‍ഥിനിയെ രണ്ടാനച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി'; വിവരം പുറത്ത് വന്നത് കടുത്ത വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍; പ്രതി മുങ്ങിയതായി പൊലീസ്
ഇടുക്കി: (www.kvartha.com) അടിമാലിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ രണ്ടാനച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി പരാതി. കടുത്ത വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പീഡന വിവരം പുറംലോകം അറിയുന്നത്. ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അടിമാലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പരാതിക്കടിസ്ഥാനമായ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: വ്യാഴാഴ്ച ഉച്ചയോട് കൂടി കുട്ടിക്ക് വയറുവേദന ഉണ്ടായതിനെ തുടര്‍ന്ന് രണ്ടാനച്ഛന്‍ തന്നെയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. അടിമാലി താലൂക് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി മൂന്ന് മാസം ഗര്‍ഭിണിയാണെന്ന് വ്യക്തമായി.
തുടര്‍ന്ന് ഡോക്ടര്‍മാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസെത്തി കുട്ടിയുടെ മൊഴിയെടുത്തു. പാലക്കാട് സ്വദേശിയായ രണ്ടാനച്ഛന്‍ നിരന്തരം പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞത്. അടിമാലിയില്‍ ഒരു ഹോടെലിലെ തൊഴിലാളിയാണ് ഇയാള്‍. പെണ്‍കുട്ടി തനിക്കെതിരെ മൊഴി നല്‍കിയെന്ന് മനസിലാക്കിയ ഉടന്‍തന്നെ ഇയാള്‍ ആശുപത്രിയില്‍ നിന്ന് മുങ്ങി.
പൊലീസ് ഇയാള്‍ക്കായി തിരച്ചില്‍ തുടങ്ങി. ഇയാളെ ഉടന്‍ പിടികൂടാനാകുമെന്നും പെണ്‍കുട്ടിയെ മറ്റാരെങ്കിലും പീഡിപ്പിച്ചോയെന്നും അന്വേഷിക്കുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News,Kerala,State,Police,Local-News,Molestation,Complaint,Police,Case,Pregnant Woman,hospital,Minor girls,Crime, Adimaly: 10th std girl molested by man
Powered by Info News For You

Comments
Post a Comment