PM Kisan | പിഎം കിസാൻ ഗുണഭോക്താവാണോ? മുഴുവൻ തുകയും തിരിച്ചടക്കേണ്ടി വന്നേക്കാം! ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക; ഉത്തർപ്രദേശിൽ മാത്രം പിടിച്ചെടുത്തത് 26 കോടി രൂപ

ന്യൂഡെൽഹി: (www.kvartha.com) പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിക്ക് കീഴിൽ 12-ാം ഗഡു കർഷകരുടെ അക്കൗണ്ടിൽ എത്തി. 13-ാം ഗഡു വരാനുള്ള കാത്തിരിപ്പിലാണ് കർഷകർ. ഇത് ഡിസംബറിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുക അർഹതയില്ലാത്തവരുടെ അക്കൗണ്ടിലേക്ക് പോകാതിരിക്കാൻ കേന്ദ്ര സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. ഇത്തരം കർഷകർക്കെതിരെ സംസ്ഥാന സർക്കാർ തലത്തിൽ നിന്ന് നടപടി ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ സർക്കാരിൽ നിന്ന് ലഭിച്ച തുക കർഷകരിൽനിന്ന് തിരിച്ച് പിടിക്കുന്നുമുണ്ട് അധികൃതർ.               

PM Kisan refund: Ineligible farmers should return instalment amount to govt; here’s how, New Delhi,News,Top-Headlines,Latest-News,Prime Minister,Uttar Pradesh,Farmers.

ഉത്തർപ്രദേശിൽ സംസ്ഥാന സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ അന്വേഷണത്തിൽ ഏഴ് ലക്ഷം കർഷകർ വ്യാജമാണെന്ന് കണ്ടെത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവരിൽ നിന്ന് 26 കോടി രൂപ തിരിച്ചു പിടിച്ചെന്നാണ് വിവരം. കൂടുതൽ കർഷകരുടെ രേഖകൾ പരിശോധിച്ചുവരികയാണ്. അടുത്ത ഗഡു ഈ കർഷകരുടെ അക്കൗണ്ടിലേക്ക് പോകില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി.


കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരമാണ് സംസ്ഥാന സർക്കാർ, വ്യാജരേഖ ചമച്ച് പദ്ധതി മുതലെടുക്കുന്ന കർഷകർക്കെതിരെ അന്വേഷണം ആരംഭിച്ചത്. സംസ്ഥാനത്ത് 2,17,98,596 കർഷകരാണ് പദ്ധതിക്ക് അപേക്ഷിച്ചിരുന്നത്. പരിശോധിച്ച ശേഷം, ഇവരിൽ 2,10,87,849 പേരുടെ രേഖകൾ ശരിയാണെന്ന് കണ്ടെത്തി. ബാക്കിയുള്ള 7,10,747 കർഷകരെ അയോഗ്യരായി കണക്കാക്കിയിട്ടുണ്ട്.

എന്താണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി?

കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും അവരെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിനുമായുള്ള പദ്ധതിയാണിത്. ഇതുപ്രകാരം ഓരോ വർഷവും അർഹരായ കർഷകർക്ക് 6000 രൂപ ലഭിക്കും. 2000 രൂപ വീതം മൂന്ന് ഗഡുക്കളായാണ് ഈ തുക എല്ലാ വർഷവും കർഷകർക്ക് നൽകുന്നത്.

അർഹതയില്ലാത്തവർ ഇവർ

* ഉയർന്ന സാമ്പത്തിക നിലയിലുള്ള ഗുണഭോക്താക്കൾ. സ്ഥാപന ഭൂമി ഉടമകൾ.

* ഭരണഘടനാ പദവി വഹിക്കുന്നതോ, മുൻകാലങ്ങളിൽ വഹിച്ചിട്ടുള്ളതോ ആയ കുടുംബങ്ങൾ.

* മന്ത്രിമാർ, ലോക്സഭ/ രാജ്യസഭ/ സംസ്ഥാന നിയമസഭകൾ/ സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിലുകളിലെ അംഗങ്ങൾ, മുൻസിപ്പൽ കോർപ്പറേഷനുകളുടെ മേയർമാർ, ജില്ലാ പഞ്ചായത്തുകളുടെ അധ്യക്ഷന്മാർ. മുൻകാലങ്ങളിൽ ഈ പദവികൾ വഹിച്ചിരുന്നവർക്കും യോഗ്യതയില്ല.

* കേന്ദ്ര, സംസ്ഥാന സർക്കാർ മന്ത്രാലയങ്ങൾ, ഓഫീസുകൾ, ഡിപ്പാർട്ട്മെന്റുകൾ, അതിന്റെ ഫീൽഡ് യൂണിറ്റുകൾ, കേന്ദ്ര, സംസ്ഥാന പിഎസ്ഇകൾ, സർക്കാരിന് കീഴിലുള്ള അറ്റാച്ച്ഡ് ഓഫീസുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കൂടാതെ തദ്ദേശസ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാർ (മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്/ ക്ലാസ് IV/ ഗ്രൂപ്പ് ഡി ജീവനക്കാർ ഒഴികെ).

* ഈ വിഭാഗത്തിൽ പെടുന്ന, പ്രതിമാസ പെൻഷൻ 10,000 രൂപയോ അതിൽ കൂടുതലോ ഉള്ള എല്ലാ സൂപ്പർഅന്യുയേറ്റഡ്/ റിട്ടയർഡ് പെൻഷൻകാർ. (മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്/ ക്ലാസ് IV/ഗ്രൂപ്പ് ഡി ജീവനക്കാർ ഒഴികെ)

* ആദായനികുതി അടച്ചവർ.

* പ്രൊഫഷണൽ ബോഡികളിൽ രജിസ്റ്റർ ചെയ്യുകയും പ്രാക്ടീസുകൾ ഏറ്റെടുത്ത് തൊഴിൽ നിർവഹിക്കുകയും ചെയ്യുന്ന ഡോക്ടർമാർ, എൻജിനീയർമാർ, അഭിഭാഷകർ, ചാർട്ടേഡ് അക്കൗണ്ടന്റുമാർ, ആർക്കിടെക്റ്റുകൾ പോലുള്ളവർ.

Keywords: PM Kisan refund: Ineligible farmers should return instalment amount to govt; here’s how, New Delhi,News,Top-Headlines,Latest-News,Prime Minister,Uttar Pradesh,Farmers.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?