Online Fraud | ഓണ്‍ലൈന്‍ തട്ടിപ്പ്: പയ്യന്നൂര്‍ സ്വദേശിനിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു

പയ്യന്നൂര്‍: (www.kvartha.com) കണ്ണൂര്‍ ജില്ലയില്‍ ഓണ്‍ലൈന്‍ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു. ടാസ്‌ക് നല്‍കി പയ്യന്നൂര്‍ സ്വദേശിനിയായ യുവതിയുടെ പണം ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം കവര്‍ന്നതായുള്ള പരാതിയില്‍ പയ്യന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ആമസോണ്‍ കംപനിയുടെ പേരിലുള്ള വെബ് സൈറ്റിലൂടെയാണ് പണം കവര്‍ന്നത്. പയ്യന്നൂര്‍ സ്വദേശിനിയായ 22 വയസുകാരിക്കാണ് ലക്ഷങ്ങള്‍ നഷ്ടമായതെന്നും പൊലീസ് പറഞ്ഞു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ആമസോണിന്റെ പേരില്‍ വ്യാജമായി നിര്‍മിച്ച വെബ് സൈറ്റില്‍ കയറിയ യുവതി ഒരു പ്രത്യേക നമ്പര്‍കാണുകയും അതിന്റെ ലിങ്കില്‍ കയറി പരിശോധിക്കുകയായിരുന്നു. ഈ ലിങ്കില്‍ നിന്നും പിന്നീട് ടാസ്‌കുകള്‍ ഓരോന്നായി ഇവര്‍ക്ക് വരാന്‍ തുടങ്ങി. 900 രൂപയ്ക്ക് ആദ്യം മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്ത് ആദ്യ ടാസ്‌ക് പൂര്‍ത്തിയാക്കിയാല്‍ 1,260 കാഷ് ബാകായി ലഭിക്കുമെന്നായിരുന്നു ഓഫര്‍.

Payyannur, News, Kerala, Woman, Fraud, Case, Police, Online, Crime, Online fraud: Police registered a case on the complaint of woman from Payyanur.

യുവതി റീചാര്‍ജ് ചെയ്തപ്പോള്‍ ഈ പണം ലഭിക്കുകയും ചെയ്തു. പിന്നീട് ടാസ്‌കുകള്‍ ഒന്നൊന്നായി കടന്നുവന്നെങ്കിലും പണം തിരിച്ചുവന്നില്ലെന്ന് മാത്രമല്ല മോഹനവാഗ്ദാനങ്ങള്‍ കൂടിയും വന്നു. കഴിഞ്ഞ ജൂലൈ 12 മുതല്‍ 23 ദിവസങ്ങളിലായി ഫോണ്‍, ഗൂഗിള്‍ പേ, വാട്സ്ആപ്, പേടി എം എന്നിവയുടെ പരാതിക്കാരിയുടെ പേരിലുള്ള തമിഴ്നാട് മെര്‍കന്റര്‍ ബാങ്കിന്റെ പയ്യന്നൂര്‍ ശാഖയിലെ അകൗണ്ടില്‍ നിന്നും 1,78,409 രൂപയാണ്. നിര്‍ദേശ പ്രകാരമുള്ള ടാസ്‌കുകള്‍ പൂര്‍ത്തീകരിച്ചിട്ടും കംപനി വാഗ്ദാനം ചെയ്ത തുക ലഭിക്കാത്ത വിവരം പരാതിക്കാരി അറിയിച്ചപ്പോള്‍ 37,782- കൂടി അടയ്ക്കണമെന്ന നിര്‍ദേശമാണ് വന്നതെന്ന് പരാതിയില്‍ പറയുന്നു.

Keywords: Payyannur, News, Kerala, Woman, Fraud, Case, Police, Online, Crime, Online fraud: Police registered a case on the complaint of woman from Payyanur.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?