Nirav Modi | ഇന്‍ഡ്യയ്ക്ക് വിട്ടുകിട്ടാന്‍ വഴി തെളിഞ്ഞു; നീരവ് മോദിയുടെ അപീല്‍ യുകെ കോടതി തള്ളി


ലന്‍ഡന്‍: (www.kvartha.com) ബാങ്ക് വായിപ തട്ടിപ്പ് നടത്തി ഇന്‍ഡ്യ വിട്ട വജ്രവ്യാപാരി നീരവ് മോദിയുടെ അപീല്‍ തള്ളി. കൈമാറ്റത്തിനെതിരെ മാനസികാരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നീരവ് മോദി സമര്‍പിച്ച അപീലാണ് യുകെ ഹൈകോടതി തള്ളിയത്. 

നീരവ് മോദിയെ ഇന്‍ഡ്യയ്ക്ക് കൈമാറണമെന്ന് ലന്‍ഡന്‍ ഹൈകോടതി ഉത്തരവ്. നിലവില്‍ ലന്‍ഡനിലെ ജയിലിലാണ് നീരവ് മോദി. അപീല്‍ തള്ളപ്പെട്ടതോടെ 14 ദിവസത്തിനുള്ളില്‍ ഹൈകോടതി തീരുമാനത്തിനെതിരെ നീരവ് മോദിക്ക് സുപ്രിംകോടതിയെ സമീപിക്കാം.

News,World,international,London,Business Man,Fraud,Case,Appeal,High Court,Top-Headlines,India, Nirav Modi loses appeal against extradition to India


നീരവ് മോദിയുടെ മാനസിക നിലയില്‍ പ്രശ്നങ്ങളുണ്ടെന്ന് ബോധ്യപ്പെട്ടില്ലെന്നും ആത്മഹത്യാ സാധ്യത ഇല്ലെന്നും അപീല്‍ തള്ളിക്കൊണ്ട് കോടതി ചൂണ്ടിക്കാട്ടി. ഇതുവരെ മാനസിക രോഗത്തിന്റെ ലക്ഷണങ്ങളോ മറ്റോ കാണിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി. വിജയ് മല്യയെ പോലെ രാഷ്ട്രീയാഭയം തേടുന്ന കാര്യവും നീരവ് മോദി പരിഗണിച്ചേക്കുമെന്നാണ് സൂചന. 

2018 ജനുവരിയിലാണ് പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്നും 13,500 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തി നീരവ് മോദി രാജ്യം വിട്ടത്. ഇയാളെ തിരികെ ഇന്‍ഡ്യയിലെത്തിച്ച് കള്ളപ്പണം വെളുപ്പിക്കല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ക്ക് ശിക്ഷ നടപ്പിലാക്കാനാണ് സര്‍കാര്‍ നീക്കം. 2019 മാര്‍ചിലാണ് നീരവ് മോദി അറസ്റ്റിലായത്. തുടര്‍ന്ന് ഇയാളെ ഇന്‍ഡ്യയിലേക്ക് കൈമാറുന്നതിനുള്ള കേസ് ആരംഭിച്ചു.

Keywords: News,World,international,London,Business Man,Fraud,Case,Appeal,High Court,Top-Headlines,India, Nirav Modi loses appeal against extradition to India



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?