New Role | മുന്‍ കണ്ണൂര്‍ എസ് പി യതീഷ് ചന്ദ്രയ്ക്ക് പുതു റോള്‍: ഇനി ബെംഗ്ളുറു മെട്രോയുടെ ക്രമസമാധാനപാലനം

കണ്ണൂര്‍: (www.kvartha.com) മുന്‍ കണ്ണൂര്‍ എസ് പി യതീഷ് ചന്ദ്രയ്ക്ക് പുതിയ നിയോഗം. ബെംഗ്‌ളുറു സിറ്റി പൊലീസില്‍ ഡെപ്യൂടി കമീഷനറായി യതീഷ് ചന്ദ്ര ചുമതലയേറ്റു. ഇക്കാര്യം യതീഷ് ചന്ദ്ര തന്നെയാണ് ഫെയ്‌സ്ബുകിലൂടെ അറിയിച്ചത്. കേരള കേഡര്‍ ഐപിഎസ് ഓഫീസറായിരുന്ന യതീഷ് ചന്ദ്ര 2021ല്‍ കര്‍ണാടകത്തിലേക്ക് മാറുകയായിരുന്നു. കെ എ പി നാലാം ബറ്റാലിയന്‍ മേധാവിയായിരിക്കെയാണ് യതീഷ് ചന്ദ്ര കര്‍ണാടകത്തിലേക്ക് മാറിയത്. സ്ഥലംമാറ്റം ആവശ്യപ്പെട്ട് യതീഷ് ചന്ദ്ര നല്‍കിയ അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിക്കുകയായിരുന്നു.

കേരളത്തില്‍ സര്‍വീസില്‍ ഇരിക്കുന്നതിനിടെ നിരവധി വിവാദങ്ങളില്‍ യതീഷ് ചന്ദ്ര ഉള്‍പെട്ടിരുന്നു. കോവിഡ് നിയന്ത്രിക്കാനുള്ള ലോക് ഡൗണിനിടെ അഴീക്കോട് കപ്പക്കടവില്‍ കടവരാന്തയില്‍ കൂട്ടംകൂടി നിന്ന വയോധികരെ അതുവഴി വാഹനത്തില്‍ പോവുകയായിരുന്ന കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിയായിരുന്ന യതീഷ് ചന്ദ്ര ഏത്തമിടീച്ചത് വിവാദമായിരുന്നു. ഇതുവിവാദമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഉള്‍പെടെ യതീഷ് ചന്ദ്രയെ വിമര്‍ശിക്കുകയും മനുഷ്യാവകാശ കമീഷന്‍ ഇടപെടുകയും ചെയ്തു.

Kannur, News, Kerala, Police, Case, SP, New Role For Former Kannur SP Yathish Chandra.

വൈപ്പിനില്‍ ഗ്യാസ് ഏജെന്‍സി പൈപിടലിനെതിരെ സമരം ചെയ്ത സ്ത്രീകളും കുട്ടികളുമടങ്ങുന്ന സമരക്കാരെ അതിക്രൂരമായി ലാത്തി ചാര്‍ജ് ചെയ്തുകൊണ്ടാണ് യതീഷ് ചന്ദ്ര കേരളത്തില്‍ വിവാദനായകനാവുന്നത്. അന്ന് എര്‍ണാകുളം സിറ്റി പൊലീസ് കമീഷനറായിരുന്നു യതീഷ്. പിന്നീട് പത്തനംതിട്ട എസ്പിയായപ്പോള്‍ ശബരിമല വിഷയം കത്തി നില്‍ക്കവെ കേന്ദ്രസഹമന്ത്രി പൊന്‍മണിരാജുവിനെ സന്നിധാനത്തില്‍ നിന്നും മലകയറാന്‍ അനുവദിക്കാതെ ക്രമസമാധാന സുരക്ഷ പറഞ്ഞ് യതീഷ് ചന്ദ്ര തടഞ്ഞത് വന്‍വിവാദമായിരുന്നു. ഇതോടെയാണ് ഒന്നാം പിണറായി സര്‍കാരിന്റെ പ്രിയങ്കരനായി യതീഷ് ചന്ദ്ര മാറുകയും മുഖ്യമന്ത്രിയുടെ തട്ടകമായ കണ്ണൂരിലേക്ക് നിയമനം നല്‍കുകയും ചെയ്തത്.

Keywords: Kannur, News, Kerala, Police, Case, SP, New Role For Former Kannur SP Yathish Chandra.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?