National Cancer Day | കാസർകോട്ട് അർബുദ രോഗികളുടെ എണ്ണം വർധിക്കുന്നു; കേന്ദ്ര വിദഗ്ധ മെഡികൽ സംഘം പരിശോധന നടത്തണമെന്ന് ആവശ്യം
കാസർകോട്: (www.kasargodvartha.com) സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാൻസർ രോഗികളുള്ളതായി റിപോർട് ചെയ്തിട്ടുള്ള ജില്ലകളിലൊന്നായ കാസർകോട്ട് കേന്ദ്ര വിദഗ്ധ മെഡികൽ സംഘം പരിശോധന നടത്തണമെന്ന ആവശ്യം ഉയരുന്നു. സംസ്ഥാന സർകാർ നിർദേശപ്രകാരം അർബുദ വിമുക്ത ജില്ല എന്ന പേരിൽ ജില്ലാ പഞ്ചായത് പദ്ധതികൾ ആവിഷ്കരിച്ചുവെങ്കിലും രോഗവ്യാപനം തടയാനായിട്ടില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ദിനംപ്രതി കാസർകോട്ട് കാൻസർ രോഗികളുടെ എണ്ണം വർധിച്ചുവരികയാണ്. ജില്ലയിലെ കുമ്പള അടക്കമുള്ള തീരദേശ മേഖലകളിലാണ് അർബുദ രോഗം കൂടുതലായും റിപോർട് ചെയ്തു കൊണ്ടിരിക്കുന്നതെന്നാണ് വിവരം. ഹൃദ്രോഗം കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും കൂടുതൽ മരണത്തിനിടയാക്കുന്ന രോഗമാണ് അർബുദം. രോഗം തുടക്കത്തിൽ തന്നെ കണ്ടെത്തുക പ്രധാനമാണ്.
കേന്ദ്ര മെഡികൽ സംഘം പരിശോധന നടത്തുന്നതിന് അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് മൊഗ്രാൽ ദേശീയവേദി യോഗം ആവശ്യപ്പെട്ടു. കാരണങ്ങൾ കണ്ടെത്തി ബോധവൽകരണത്തിലൂടെ ജനകീയ മുന്നേറ്റം ഉണ്ടാക്കാനായാൽ അർബുദത്തെ നിയന്ത്രിക്കാൻ കഴിയുമെന്നും ദേശീയ വേദിയോഗം വിലയിരുത്തി. പ്രസിഡണ്ട് സിദ്ദീഖ് റഹ്‌മാൻ അധ്യക്ഷത വഹിച്ചു. സെക്രടറി ടികെ ജഅഫർ ദേശീയ കാൻസർ ബോധവൽകരണ ദിന സന്ദേശം നൽകി. ട്രഷറർ കെ പി മുഹമ്മദ് സ്വാഗതവും സെക്രടറി വിജയകുമാർ നന്ദിയും പറഞ്ഞു. എംഎം റഹ്‌മാൻ, റിയാസ് കരീം, എംഎ മൂസ എന്നിവർ സംസാരിച്ചു.
Powered by Info News For You

Keywords: Cancer cases rising in Kasaragod, Kerala,Kasaragod,news,Cancer,Top-Headlines, Cases, President, Secretary, Government.
Powered by Info News For You

Comments
Post a Comment