MVD Booked | കാഴ്ചമറയ്ക്കും രീതിയില്‍ അപകടമുണ്ടാക്കും വിധം മരച്ചില്ലകള്‍ കെട്ടി 'പറക്കുംതളിക മോഡല്‍' കല്യാണഓട്ടത്തില്‍ കൂടുതല്‍ നടപടിയുമായി മോടോര്‍ വാഹന വകുപ്പ്; വിവാഹം കഴിഞ്ഞ് മടങ്ങിയെത്തിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസ്; ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും
കൊച്ചി: (www.kvartha.com) കോതമംഗലത്ത് കെഎസ്ആര്‍ടിസി ബസിന്റെ 'പറക്കുംതളിക' മോഡല്‍ കല്യാണ ഓട്ടത്തില്‍ കൂടുതല്‍ നടപടിയുമായി മോടോര്‍ വാഹന വകുപ്പ്. മുന്‍വശത്തെ കാഴ്ചമറയ്ക്കും രീതിയില്‍ മറച്ചു കെട്ടി, വശങ്ങളിലൂടെപോകുന്ന വാഹനങ്ങള്‍ക്ക് അപകടമുണ്ടാക്കും വിധം മരച്ചില്ലകള്‍ കെട്ടി അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിന് കെഎസ്ആര്‍ടിസി ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് താല്‍കാലിമായി സസ്‌പെന്‍ഡ് ചെയ്യും.
ഞായറാഴ്ച രാവിലെയാണ് കെഎസ്ആര്‍ടിസി ബസ് ദിലീപ് ചിത്രമായ 'പറക്കും തളിക'യിലെ വാഹനത്തെ ബസിനെ അനുസ്മരിപ്പിക്കും വിധം ചെടികളും മരച്ചില്ലകളും കൊണ്ട് അലങ്കരിച്ച് ഓട്ടം നടത്തിയത്. ബസിന് മുന്നില്‍ കെഎസ്ആര്‍ടിസി എന്നെഴുതിയിരുന്ന ഭാഗത്ത് സിനിമയിലേതിന് സമാനമായി 'താമരാക്ഷന്‍ പിളള' എന്ന് എഴുതിയിട്ടുമുണ്ടായിരുന്നു.
സിനിമയിലേതിന് സമാനമായി ബസിന് ചുറ്റും മരച്ചില്ലകള്‍ നിറയെ പുറത്തേക്ക് തള്ളി നില്‍ക്കും വിധവും കെട്ടിവച്ചിരുന്നു. ബ്രസീല്‍, അര്‍ജന്റീന പതാകകളും ബസിന് മുന്നില്‍ കെട്ടിയിട്ടുണ്ടായിരുന്നു. രണ്ട് ദിവസം മുമ്പാണ് രമേശ് എന്നയാളെത്തി കല്യാണ ഓട്ടം ബുക് ചെയ്തതെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ പറഞ്ഞു.
കോതമംഗലം ഡിപോയിലെ ബസ്, കോതമംഗലം നെല്ലിക്കുഴിയില്‍ നിന്ന് അടിമാലി ഇരുമ്പുപാലത്തേക്കാണ് സര്‍വീസ് നടത്തിയത്. ഇക്കാര്യം ശ്രദ്ധയില്‍പെട്ട ചില പൊതുപ്രവര്‍ത്തകരാണ് കോതമംഗലം പൊലീസിനെ വിവരം അറിയിച്ചത്. മോടോര്‍ വാഹന വകുപ്പിനും ദൃശ്യങ്ങള്‍ കൈമാറിയിരുന്നു. പിന്നാലെയാണ് നടപടിയുമായി അധികൃതര്‍ എത്തിയത്.
വൈറല്‍ സംഭവം വിവാദമായതിന് പിന്നാലെ വിവാഹ ഓട്ടത്തിന് ശേഷം മടങ്ങിയെത്തിയ ബസ് വീണ്ടും സര്‍വീസിന് അയക്കരുതെന്ന് കെഎസ്ആര്‍ടിസി കോതമംഗലം ഡിപോ അധികൃതരോട് എംവിഡി ഞായറാഴ്ച തന്നെ ആവശ്യപ്പെട്ടിരുന്നു. ബസ് പരിശോധിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് വീണ്ടും സര്‍വീസ് നടത്തുന്നത് എംവിഡി തടഞ്ഞത്. ഡ്രൈവറോട് രാവിലെ 11 മണിക്ക് ഹാജരാകാന്‍ ജോയിന്റ് ആര്‍ ടി ഒ
നിര്‍ദേശവും നല്‍കിയിരുന്നു.
നിര്‍ദേശവും നല്‍കിയിരുന്നു.
Keywords: News,Kerala,State,Local-News,KSRTC,Driving Licence,Suspension,Motor-Vehicle-Department, KSRTC Parakkum Thalika Model Wedding Service; MVD Filed Case Against Driver
Powered by Info News For You

Comments
Post a Comment