Massive Fire | ഗസയിലെ അഭയാര്‍ഥി ക്യാംപില്‍ വന്‍ തീപിടുത്തം; 10 കുട്ടികള്‍ ഉള്‍പെടെ 21 പേര്‍ മരിച്ചു; മരണ സംഖ്യ ഇനിയും ഉയരാമെന്ന് ഫലസ്തീന്‍ ആരോഗ്യ വിഭാഗം, വീഡിയോ


ഗസ: (www.kvartha.com) ഫലസ്തീനിലെ ഗസയിലുണ്ടായ വന്‍ തീപിടുത്തത്തില്‍ 10 കുട്ടികള്‍ ഉള്‍പെടെ 21 പേര്‍ മരിച്ചു. ബലിയ അഭയാര്‍ഥി ക്യാംപിലാണ് തീപിടുത്തം ഉണ്ടായത്. നിരവധി പേര്‍ക്ക് പരുക്കേറ്റു. അഗ്‌നിശമന സേനാംഗങ്ങള്‍ ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.

News,World,international,Top-Headlines,died,Fire,Massive Fire,Injured,hospital, Gaza: At least 21 died in Jabalia refugee camp fire


അഭയാര്‍ഥി ക്യാംപിലെ നാലുനില കെട്ടിടത്തിന്റെ അടുക്കളയില്‍ നിന്നും പാചക വാതകം ചോര്‍ന്നതാണ് തീപിടുത്തതിന് കാരണമെന്നാണ് വിവരം. മരണ സംഖ്യ ഇനിയും ഉയരാമെന്ന് ഫലസ്തീന്‍ ആരോഗ്യ വിഭാഗം വ്യക്തമാക്കി. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അപകടത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ദുഃഖാചരണമാണ്. ഗസയിലെ എട്ട് അഭയാര്‍ഥി ക്യാംപുകളില്‍ ഒന്നാണ് ജബാലിയ.

Keywords: News,World,international,Top-Headlines,died,Fire,Massive Fire,Injured,hospital, Gaza: At least 21 died in Jabalia refugee camp fire


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?