Increase | കേന്ദ്ര സർകാർ ജീവനക്കാർക്ക് വീണ്ടും ശുഭവാർത്ത: ഇതും വർധിപ്പിക്കാൻ സാധ്യത; 7-ാം ശമ്പള കമീഷൻ ശുപാർശകൾ പ്രകാരം എത്രത്തോളം കൂടുമെന്നറിയാം
ന്യൂഡെൽഹി: (www.kvartha.com) കേന്ദ്ര സർകാർ ജീവനക്കാർക്ക് വീണ്ടും സന്തോഷവാർത്ത ലഭിക്കാൻ സാധ്യത. സർകാർ ജീവനക്കാരുടെ വീട്ടുവാടക അലവൻസ് (HRA) വർധിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപോർട് ചെയ്യുന്നത്. വീട്ടുവാടക അലവൻസിന് സർകാർ അംഗീകാരം നൽകിയാൽ ജീവനക്കാരുടെ ശമ്പളവും വർധിക്കാനാണ് സാധ്യത.
ഡിഎ വർധനവ് ഇതിനകം പ്രഖ്യാപിച്ചതിനാൽ, എച് ആർ എയിൽ പരിഷ്കരണവും അധികം വൈകാതെ പ്രതീക്ഷിക്കുന്നു. സെപ്റ്റംബറിൽ കേന്ദ്രം ക്ഷാമബത്ത നാല് ശതമാനം ഉയർത്തിയിരുന്നു. കേന്ദ്രത്തിന്റെ ഈ തീരുമാനം സർകാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഗുണം ചെയ്തു. എന്നിരുന്നാലും, ഡിഎ വർധനയ്ക്ക് ശേഷം, എച് ആർ എ യിലെ വർധനവ് സർകാർ ജീവനക്കാർക്ക് ഇരട്ട നേട്ടമായിരിക്കും.
2021 ജൂലൈയിലാണ് അവസാനമായി ജീവനക്കാരുടെ എച് ആർ എ വർധിപ്പിച്ചത്. അന്നും സർകാർ ഡിഎ 28 ശതമാനമായി ഉയർത്തിയിരുന്നു. ഇപ്പോൾ കേന്ദ്ര സർകാർ ജീവനക്കാർക്ക് നാല് ശതമാനം ഡിഎ വർധന അനുവദിച്ചതിനാൽ എച് ആർ എ വർധനവ് തള്ളിക്കളയാനാവില്ല. എന്നിരുന്നാലും, ജീവനക്കാരുടെ എച് ആർ എ എങ്ങനെ കണക്കാക്കും എന്നതാണ് ചോദ്യം.
ഏഴാം ശമ്പള കമീഷൻ ശുപാർശകൾ പ്രകാരം 'എക്സ്' ക്ലാസ് നഗരങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് അടിസ്ഥാന ശമ്പളത്തിൽ 27 ശതമാനം എച് ആർ എ ലഭിക്കും. മറുവശത്ത്, 'വൈ' ക്ലാസ് നഗരങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് 18 ശതമാനം എച് ആർ എയും 'ഇസഡ്' ക്ലാസ് നഗരങ്ങളിൽ ജോലി ചെയ്യുന്നവർക്ക് അടിസ്ഥാന ശമ്പളത്തിൽ ഒമ്പത് ശതമാനം എച് ആർ എ ലഭിക്കും. ഏഴാം ശമ്പള കമീഷൻ പ്രകാരം, മൂന്ന് വിഭാഗങ്ങളിലെയും ജീവനക്കാർക്കുള്ള ഏറ്റവും കുറഞ്ഞ വീട് വാടക അലവൻസ് 5400, 3600, 1800 രൂപയാണ്.
എച് ആർ എ എത്രത്തോളം കൂടും?
റിപോർട് അനുസരിച്ച്, ജീവനക്കാരുടെ എച് ആർ എ അവർ ജോലി ചെയ്യുന്ന നഗരങ്ങളുടെ വിഭാഗത്തെ അടിസ്ഥാനമാക്കി വർധിപ്പിക്കും. അതിനാൽ, 'എക്സ്' കാറ്റഗറി നഗരങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ എച് ആർ എ 4 - 5 ശതമാനം വരെ കൂടാൻ സാധ്യതയുണ്ട്. 'Y' കാറ്റഗറി നഗരങ്ങൾക്ക് അടിസ്ഥാന ശമ്പളത്തിൽ രണ്ട് ശതമാനം എച് ആർ എ വർദ്ധന ലഭിക്കാൻ സാധ്യതയുണ്ട്. കൂടാതെ, 'Z' കാറ്റഗറിയിലെ നഗരങ്ങളിലെ ജീവനക്കാർക്ക് എച് ആർ എയിൽ ഒരു ശതമാനം വർദ്ധനവ് ലഭിക്കുമെന്നും റിപോർടുകൾ സൂചിപ്പിക്കുന്നു.
Keywords: Centre Likely To Increase HRA; Here's How Much Raise Is Expected, National,New Delhi,News,Top-Headlines,Latest-News,Central Government,Report,Media.
Powered by Info News For You

Comments
Post a Comment