Gold Price | സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില; പവന് 600 രൂപ വര്‍ധിച്ചു
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു. വ്യാഴാഴ്ച ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 600 രൂപയും ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 75 രൂപയും വര്‍ധിച്ചു. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 39000 രൂപയിലും ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4875 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 65 രൂപ വര്‍ധിച്ച് 4050 രൂപയിലും ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന് 520 രൂപ വര്‍ധിച്ച് 32400 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ബുധനാഴ്ച ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 38400 രൂപയിലും ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4800 രൂപയിലും ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 3985 രൂപയിലും ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന് 31880 രൂപയിലുമാണ് വ്യാപാരം നടന്നത്.
അതേസമയം വ്യാഴാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയില്‍ മാറ്റമില്ല. 68 ആണ് വിനിമയ നിരക്ക്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമാണ്.
Keywords: News,Kerala,State,Thiruvananthapuram,Top-Headlines,Trending,Business,Finance, Gold,Gold Price, Gold Price November 17 Kerala
Powered by Info News For You

Comments
Post a Comment