Gold Price | വമ്പന്‍ കുതിപ്പിന് ശേഷം മാറ്റമില്ലാതെ തുടര്‍ന്ന് സ്വര്‍ണവില; പവന് 37880


തിരുവനന്തപുരം: (www.kvartha.com) വമ്പന്‍ കുതിപ്പിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. സംസ്ഥാനത്ത് തുടര്‍ചയായ രണ്ട് ദിവസത്തെ ഇടിവിന് ശേഷം ബുധനാഴ്ച സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 

ബുധനാഴ്ച ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 440 രൂപയും ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 55 രൂപയുമാണ് കൂടിയത്. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 37880 രൂപയിലും ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4735 രൂപയിലുമാണ് വ്യാപാരം നടന്നത്. ഇതേ വിലയില്‍ തന്നെയാണ് വ്യാഴാഴ്ചയും വ്യാപാരം പുരോഗമിക്കുന്നത്. ഒരു പവന് 37880 രൂപയും ഗ്രാമിന് 4735 രൂപയുമാണ്. 

News,Kerala,State,Top-Headlines,Business,Finance,Trending,Gold,Gold Price, Gold Price November 10 Kerala


വ്യാഴാഴ്ച 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും മാറ്റമില്ല. വ്യാഴാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 3925 രൂപയും ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 31400 രൂപയുമാണ്. 

അതേസമയം ബുധനാഴ്ച വര്‍ധിച്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില വ്യാഴാഴ്ച കുറഞ്ഞു. കഴിഞ്ഞ ദിവസത്തെ വിലയായ 67 രൂപയില്‍നിന്ന് 1 രൂപ കുറഞ്ഞ് 66 രൂപയിലാണ് വെള്ളിയുടെ വിനിമയ നിരക്ക്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമാണ്.

Keywords: News,Kerala,State,Top-Headlines,Business,Finance,Trending,Gold,Gold Price, Gold Price November 10 Kerala

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?