Gold Price | കഴിഞ്ഞ ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്; പവന് 360 രൂപ കൂടി
തിരുവനന്തപുരം: (www.kvartha.com) കഴിഞ്ഞ ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. വ്യാഴാഴ്ച സംസ്ഥാനത്ത് മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് വെള്ളിയാഴ്ച വര്‍ധിച്ചത്. വെള്ളിയാഴ്ച ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 360 രൂപയും ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 45 രൂപയുമാണ് കൂടിയത്. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 38240 രൂപയിലും ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4780 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
വ്യാഴാഴ്ച ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 37880 രൂപയിലും ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4735 രൂപയുമായിരുന്നു. സംസ്ഥാനത്ത് തുടര്‍ചയായ രണ്ട് ദിവസത്തെ ഇടിവിന് ശേഷം ബുധനാഴ്ച സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെ വ്യാഴാഴ്ച സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ബുധനാഴ്ചത്തെ വിലയില്‍ തന്നെയാണ് വ്യാഴാഴ്ചയും വ്യാപാരം നടന്നത്.
വെള്ളിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 3970 രൂപയും ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 31760 രൂപയുമാണ്.
അതേസമയം വ്യാഴാഴ്ച കുറഞ്ഞ ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില വെള്ളിയാഴ്ച കൂടി. കഴിഞ്ഞ ദിവസത്തെ വിലയായ 66 രൂപയില്‍നിന്ന് 1 രൂപ കൂടി 67 രൂപയാണ് വെള്ളിയുടെ വിനിമയ നിരക്ക്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമാണ്.
Keywords: Gold,News,Kerala,State,Top-Headlines,Trending,Business,Finance,Gold Price, Gold Price November 11 Kerala
Powered by Info News For You

Comments
Post a Comment