Found Dead | റാഡിസണ്‍ ബ്ലൂ ഹോടെല്‍ ഉടമ വീട്ടില്‍ മരിച്ച നിലയില്‍; സാമ്പത്തിക പ്രശ്നങ്ങള്‍ ഉള്‍പെടെ വിവിധ കാര്യങ്ങള്‍ അന്വേഷിക്കുമെന്ന് പൊലീസ്

ന്യൂഡെല്‍ഹി: (www.kvartha.com) ഗാസിയാബാദിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിന്റെ ഉടമ അമിത് ജെയിനിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോമണ്‍വെല്‍ത്ത് ഗെയിംസ് വിലേജിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: നോയിഡയിലെ പുതിയ വീട്ടില്‍ നിന്ന് പ്രഭാതഭക്ഷണം കഴിച്ച ശേഷം അമിത് കോമണ്‍ഗെയിംസ് വില്ലേജിലെ വീട്ടിലേക്ക് സ്വന്തം കാറോടിച്ചെത്തി. മകനെയും സഹോദരന്‍ കരണിനെ ഗായിസാബാദിലെ ഓഫിസില്‍ ഇറക്കിയ ശേഷമാണ് അമിത് വീട്ടിലെത്തിയത്.

New Delhi, News, National, Police, House, Found Dead, Ghaziabad's Radisson Blu Hotel owner found dead.

ജെയിനിന്റെ മകനും ഡ്രൈവറും സാധനങ്ങള്‍ എടുക്കാന്‍ വീട്ടിലെത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സംഭവത്തില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ ഉള്‍പെടെ വിവിധ കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കും.

Keywords: New Delhi, News, National, Police, House, Found Dead, Ghaziabad's Radisson Blu Hotel owner found dead.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?