Found Dead | ബന്ധുവീട്ടിലെത്തിയ 58കാരി വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍

ഹരിപ്പാട്: (www.kvartha.com) ബന്ധുവീട്ടിലെത്തിയ 58കാരിയെ വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഓലകെട്ടി അമ്പലം സ്വദേശി പരേതനായ അനന്തന്റെ ഭാര്യ മീരയാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം സഹോദരനായ തൃക്കുന്നപ്പുഴ പള്ളിപ്പാട്ട് മുറി പട്ടരുമടത്തില്‍ അനുമോന്റെ വീട്ടില്‍ എത്തിയതായിരുന്നു മീര. ഇവര്‍ വീട്ടിലെത്തിയ സമയം വീട്ടുകാര്‍ ആരും സ്ഥലത്തില്ലായിരുന്നു.

News, Kerala, Found Dead, Death, Woman, Well, Woman found dead in well.

വീട്ടുകാര്‍ എത്തിയപ്പോള്‍ മീരെയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചലിന് ശേഷം 5.30 മണിയോടെയാണ് വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ നിലയില്‍ കണ്ടതെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് ഇവരെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. തൃക്കുന്നപ്പുഴ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Keywords: News, Kerala, Found Dead, Death, Woman, Well, Woman found dead in well.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?