Flyover | ദേശീയപാത വികസനത്തോടെ ഒറ്റപ്പെടും; വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ ദുരിതത്തിലാവും; കുമ്പള ടൗണില്‍ മേല്‍പാലത്തിനായി മുറവിളി ശക്തം; ആവശ്യവുമായി ജില്ലാ പഞ്ചായത് യോഗത്തില്‍ പ്രമേയം

കുമ്പള: (www.kasargodvartha.com) ദേശീയപാത വികസനത്തിന്റെ ഭാഗമായി കുമ്പള ടൗണില്‍ മേല്‍പാലത്തിനായി മുറവിളി ശക്തമായി. കുമ്പള റെയില്‍വേ സ്റ്റേഷനും, ടൗണിനുമിടയില്‍ മേല്‍പാലം നിര്‍മിക്കണമെന്നാണ് ആവശ്യം. ഇതോടെ യാത്രാദുരിതത്തിന് പരിഹാരമാകുമെന്നും വ്യാപാരികള്‍ അടക്കമുള്ളവര്‍ക്ക് ഏറെ സഹായകരമാവുമെന്നുമാണ് ചൂണ്ടിക്കാണിക്കുന്നത്. അതിനിടെ കുമ്പളയില്‍ മേല്‍പാലം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത് ഭരണസമിതി യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചു. കുമ്പള ഡിവിഷന്‍ അംഗം ജമീല സിദ്ദീഖ് ദണ്ഡഗോളിയാണ് പ്രമേയം കൊണ്ടുവന്നത്.
                  
Latest-News, Kerala, Kasaragod, Kumbala, Top-Headlines, National Highway, Road, District-Panchayath, Development Project, Demand for flyover in Kumbala town.

വോര്‍ക്കാടി അംഗം കമലാക്ഷി ഇതിനെ പിന്താങ്ങി. ഏറെ പ്രധാനപ്പെട്ടതും കാസര്‍കോട് - മംഗ്‌ളുറു പാതയില്‍ പ്രശസ്തവും പുരാതനവുമായ നഗരങ്ങളിലൊന്നുമാണ് കുമ്പളയെന്ന് പ്രമേയത്തില്‍ പറയുന്നു.
ദേശീയ പാതയുടെ ഓരം ചേര്‍ന്ന് കിടക്കുന്ന കുമ്പള പട്ടണം ദേശീയപാത വികസനം പൂര്‍ത്തിയാകുന്നതോടെ ഒറ്റപ്പെട്ട അവസ്ഥയിലാകും. ഇവിടങ്ങളിലെല്ലാം നടക്കുന്നത് തീര്‍ത്തും അശാസ്ത്രീയ നിര്‍മാണ പ്രവര്‍ത്തനങ്ങളാണെന്നും ജമീല സിദ്ദീഖ് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

പ്രവൃത്തിയുടെ ഭാഗമായി നിലവില്‍ അടിപ്പാത നിര്‍മിക്കുന്നത് തന്നെ കുമ്പള നഗരത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഒരു കിലോമീറ്ററോളം മാറിയാണ്. ഇത് ജനങ്ങളെ വലിയ ദുരിതത്തിലേക്ക് തള്ളിയിടന്നതിന് തുല്യമാകും. ജില്ലയിലെ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ ദിവസവും വന്നു പോകുന്ന കുമ്പള നഗരത്തില്‍ ഒരുപാട് സംസ്ഥാന-കേന്ദ്ര സര്‍കാര്‍ ഓഫീസുകളും, കോളജ് ഉള്‍പെടെയുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്. കേന്ദ്ര സര്‍കാര്‍ സ്ഥാപനമായ എച് എ എല്‍, കാസര്‍കോട് മെഡികല്‍ കോളജ്, കിന്‍ഫ്ര വ്യവസായ പാര്‍ക്, അനന്തപുരം മിനി വ്യവസായ പാര്‍ക് എന്നിവിടങ്ങളിലേക്കുള്ള ജീവനക്കാരും മറ്റും ഏറെയും കുമ്പള വഴിയാണ് യാത്ര ചെയ്യുന്നത്.
                
Latest-News, Kerala, Kasaragod, Kumbala, Top-Headlines, National Highway, Road, District-Panchayath, Development Project, Demand for flyover in Kumbala town.

ദേശീയ പാതയോട് തൊട്ടുരുമിയാണ് റെയില്‍വേ സ്റ്റേഷനും സ്ഥിതി ചെയ്യുന്നത്. കുമ്പള റെയില്‍വേ സ്റ്റേഷനെ ആശ്രയിക്കുന്ന വിദ്യാര്‍ഥികളടക്കമുള്ള അനവധി യാത്രക്കാരെയും ഇത് വലിയ തോതില്‍ പ്രയാസത്തിലാക്കും. ദേശീയപാത വികസനത്തിന്റെ ഭാഗമായി കുമ്പള ടൗണിന് തൊട്ടടുത്തായി 500 മീറ്റര്‍ മേല്‍പാലം നിര്‍മിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് പ്രമേയത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രമേയത്തിന് അവതരാണുമതി നല്‍കിയ ജില്ലാ പഞ്ചായത് വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്താന്‍ കേന്ദ്ര ഗതാഗത ഉപരിതല മന്ത്രാലയത്തോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് വലിയ പ്രതീക്ഷയയോടെയാണ് ജനങ്ങള്‍ നോക്കിക്കാണുന്നത്.

Keywords: Latest-News, Kerala, Kasaragod, Kumbala, Top-Headlines, National Highway, Road, District-Panchayath, Development Project, Demand for flyover in Kumbala town.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?