Farmers | കുട്ടനാട്ടെ കര്‍ഷകര്‍ പ്രതിസന്ധിയില്‍; നെല്ല് സംഭരിച്ച് ഒന്നരമാസം കഴിഞ്ഞിട്ടും പണം നല്‍കിയില്ല


ആലപ്പുഴ: (www.kvartha.com) കുട്ടനാട്ടെ കര്‍ഷകര്‍ വീണ്ടും പ്രതിസന്ധിയില്‍. നെല്ല് സംഭരിക്കാന്‍ സമരവുമായി തെരുവിലിറങ്ങേണ്ടി വന്നിട്ടും പ്രശ്‌നങ്ങള്‍ തീര്‍ന്നില്ല. നെല്ല് സംഭരിച്ച് ഒന്നരമാസം കഴിഞ്ഞിട്ടും ഒരു പൈസ പോലും സര്‍കാര്‍ കര്‍ഷകര്‍ക്ക് നല്‍കിയിട്ടില്ലെന്നാണ് ആരോപണം.  

ഒന്നാം വിളവെടുത്ത് മൂന്നാഴ്ച കഴിഞ്ഞിട്ടും നെല്ല് സംഭരിക്കാത്തതായിരുന്നു ആദ്യ പ്രശ്‌നം. പിന്നെ കണ്ടത് തെരുവില്‍ സമരത്തിനിറങ്ങുന്ന കര്‍ഷരെയാണ്. ഒടുവില്‍ സര്‍കാര്‍ മില്‍ ഉടമകളുമായി ധാരണയിലെത്തി നെല്ലേറ്റടുത്തു. എന്നാലിപ്പോള്‍ ഒന്നരമാസം കഴിഞ്ഞിട്ടും ഇതുവരെ ഒരു പൈസ പോലും പാടത്ത് വിയര്‍പ്പൊഴുക്കിയ കര്‍ഷകര്‍ക്ക് സര്‍കാരില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് ആരോപണം.

News,Kerala,State,Farmers,Agriculture,Price,Government,Strike,Top-Headlines, Even after a month and half of paddy procurement not paying to farmers


നേരത്തെ ബാങ്ക് വഴിയായിരുന്നു പണം കൈമാറിയിരുന്നത്. നെല്ല് സംഭരിച്ചതിന്റെ ബില്‍ ബാങ്കില്‍ ഹാജരാക്കിയാല്‍ 10 ദിവസത്തിനകം പണം കിട്ടും. എന്നാല്‍ ഈ സമ്പ്രദായം അവസാനിപ്പിച്ച് സപ്ലൈകോ വഴി നേരിട്ടാക്കിയതും തിരിച്ചടിയായെന്ന് കര്‍ഷകര്‍ പറയുന്നു. 

വട്ടിപ്പലിശക്ക് വായ്പ വാങ്ങി ഒന്നാം കൃഷി ചെയ്ത കര്‍ഷകര്‍ ഇപ്പോള്‍ പുഞ്ചക്കൃഷിക്കും പലിശക്ക് പണമെടുത്ത് കൃഷിയിറക്കേണ്ട ഗതികേടിലാണെന്ന് പറയുന്നു.

Keywords: News,Kerala,State,Farmers,Agriculture,Price,Government,Strike,Top-Headlines, Even after a month and half of paddy procurement not paying to farmers 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?