Expatriate Died | യുഎഇയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസി മരിച്ച സംഭവം; അപകടസ്ഥലത്തുനിന്ന് കടന്ന ഡ്രൈവറെ 48 മണിക്കൂറിനകം കണ്ടെത്തി അറസ്റ്റ് ചെയ്തതായി പൊലീസ്

ശാര്‍ജ: (www.kasargodvartha.com) യുഎഇയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം. അപകടസ്ഥലത്തുനിന്ന് കടന്ന ഡ്രൈവറെ 48 മണിക്കൂറിനകം കണ്ടെത്തി അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ബുധനാഴ്ച വൈകുന്നേരം 6.38 മണിയോടെയാണ് അപകടം നടന്നത്. അതേസമയം മരണപ്പെട്ട പ്രവാസി ഏത് രാജ്യക്കാരനാണെന്ന് വ്യക്തമല്ല.

ശാര്‍ജയില്‍ നിന്ന് ദുബൈയിലേക്കുള്ള മുഹമ്മദ് ബിന്‍ സായിദ് റോഡിലായിരുന്നു അപകടം. ദുബൈയിലേക്കുള്ള ദിശയില്‍ ശൈഖ് ഖലീഫ ബ്രിഡ്ജിന് സമീപം കാല്‍നട യാത്രക്കാരന്‍ ആറ് വരിപ്പാത മുറിച്ചുകടക്കുന്നതിനിടെ ഒരു യുവാവ് ഓടിച്ചിരുന്ന കാര്‍ ഇടിക്കുകയായിരുന്നുവെന്ന് ശാര്‍ജ പൊലീസ് പറഞ്ഞു. സംഭവം അറിഞ്ഞയുടനെ പൊലീസ് സംഘം സ്ഥലത്ത് എത്തിയെങ്കിലും പ്രവാസി മരണപ്പെട്ടിരുന്നു.

Sharjah, news, Gulf, World, Top-Headlines, Accident, Road, UAE: Man killed while crossing Sharjah-Dubai road; hit-and-run driver arrested in 48 hours.

എന്നാല്‍ ഈ സമയത്തിനകം ഇടിച്ച വാഹനവുമായി ഡ്രൈവറും സംഭവസ്ഥലത്തു നിന്ന് കടന്നുകളഞ്ഞു. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വാഹനം തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവരെ കണ്ടെത്താനായി തിരച്ചില്‍ തുടങ്ങി. തുടര്‍ന്ന് 30 വയസില്‍ താഴെ മാത്രം പ്രായമുള്ള ഡ്രൈവറെ 48 മണിക്കൂറിനകം പൊലീസ് അറസ്റ്റ് ചെയ്തു. കേസ് തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Keywords: Sharjah, news, Gulf, World, Top-Headlines, Accident, Road, UAE: Man killed while crossing Sharjah-Dubai road; hit-and-run driver arrested in 48 hours.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?