Endoscopy | വസ്ത്രം ശരിയാക്കുന്നതിനിടെ അബദ്ധത്തില്‍ വിഴുങ്ങി; അത്യാഹിത വിഭാഗത്തിലെത്തിയ യുവതിയുടെ ചെറുകുടലില്‍ തറച്ച സേഫ്റ്റി പിന്‍ ശസ്ത്രക്രിയയില്ലാതെ നീക്കം ചെയ്തു



കണ്ണൂര്‍: (www.kvartha.com) യുവതിയുടെ ചെറുകുടലില്‍ തറച്ച ഹിജാബ് സേഫ്റ്റി പിന്‍ ബേബി മെമോറിയല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയില്ലാതെ എന്‍ഡോസ്‌കോപിയിലൂടെ നീക്കം ചെയ്തു. ഇക്കഴിഞ്ഞ ദിവസമാണ് ചാല സ്വദേശിനിയായ യുവതി കടുത്ത വയറുവേദനയുമായി അത്യാഹിത വിഭാഗത്തിലെത്തിയത്. 

വസ്ത്രം ശരിയാക്കുന്നതിനിടെ കടിച്ചുപിടിച്ച സേഫ്റ്റി പിന്‍ അബദ്ധത്തില്‍ വിഴുങ്ങുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. ഏതാനും മണിക്കൂറിനുള്ളില്‍ വയറ്റില്‍ വേദനയുണ്ടാകുകയും ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പിന്‍ ചെറുകുടലില്‍ തറച്ചതായി കണ്ടെത്തി. പിന്നീട്, വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം നിര്‍ദേശിച്ച പ്രകാരം എന്‍ഡോസ്‌കോപിയിലൂടെ സൂചി പുറത്തെടുക്കുകയായിരുന്നു.

News,Kerala,State,Kannur,Health,Treatment,Woman,Local-News,hospital,Doctor,Health and Fitness, Kannur: Safety pin stuck in woman's stomach removed through endoscopy


ചെറുകുടലിലെത്തുന്ന മൂര്‍ചയേറിയ വസ്തുക്കള്‍ ശസ്ത്രക്രിയയില്ലാതെ നീക്കം ചെയ്യുന്നത് അപൂര്‍വമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. സീനിയര്‍ കന്‍സല്‍ടന്റ് ഡോക്ടര്‍ അതുല്‍ ഹരീന്ദ്രന്റെ നേതൃത്വത്തിലാണ് യുവതിയുടെ ചെറുകുടലില്‍നിന്ന് എന്‍ഡോസ്‌കോപി വഴി സൂചി നീക്കം ചെയ്തത്.

മൂര്‍ചയേറിയ വസ്തുക്കള്‍ കടിച്ചു പിടിച്ച് വസ്ത്രം ശരിയാക്കുമ്പോള്‍ ഇത്തരം അപകടങ്ങള്‍ക്ക് സാധ്യത ഏറെയാണെന്നും സൂചി പോലുള്ള വസ്തുക്കള്‍ വായില്‍ വയ്ക്കുന്നത് ഒഴിവാക്കേണ്ടതാണെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.

Keywords: News,Kerala,State,Kannur,Health,Treatment,Woman,Local-News,hospital,Doctor,Health and Fitness, Kannur: Safety pin stuck in woman's stomach removed through endoscopy



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?