Dr. EV Ramakrishnan | മലയാള സാഹിത്യവിമര്‍ശനത്തില്‍ സംവാദാത്മകത നഷ്ടമായെന്ന് ഡോ. ഇ വി രാമകൃഷ്ണന്‍

തലശേരി: (www.kvartha.com) മലയാള സാഹിത്യവിമര്‍ശനത്തില്‍ സംവാദാത്മകത നഷ്ടമായെന്ന് ഗുജറാത് സെന്‍ട്രല്‍ യൂനിവേഴ്സിറ്റി എമിററ്റ്സ് പ്രൊഫസറും പ്രശസ്ത നിരൂപകനും ഗ്രന്ഥകാരനുമായ ഡോ. ഇ വി രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളജ് സെമിനാര്‍ ഹാളില്‍ ബ്രണ്ണന്‍ മലയാളം സമിതിയുടെ ആഭിമുഖ്യത്തില്‍ മണി മല്ലിക പുരസ്‌കാരം ഡോ. മുരളീധരന്‍ തറയിലിന് സമ്മാനിച്ചു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മലയാളത്തില്‍ വിമര്‍ശന സാഹിത്യം ശോഷിച്ചുവെന്നത് സത്യമാണ്. അതിന് കാരണം വിമര്‍ശനത്തിന്റെ വിമര്‍ശനം ഇല്ലാതായതാണ്. വാദപ്രതിവാദങ്ങളിലൂടെ സംവാദ തുറസ്സുകള്‍ ഉണ്ടാകണം. സംഘര്‍ഷാത്മകമായ ചര്‍ചകളുള്ള അത്തരം തുറസ്സുകളിലേ വിമര്‍ശനത്തിലെ വിമര്‍ശം സാധ്യമാകൂവെന്നും അദ്ദേഹം വിശദീകരിച്ചു. കൃതികളെ വായിക്കുക എന്നത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. നിരൂപകന്‍ കൃതിയെ തിരസ്‌കരിച്ചേക്കാം. പക്ഷേ, ആ തിരസ്‌കാരം പോലും സ്വീകാര്യത ഉണ്ടാക്കുന്നതാവും.

Thrissur, News, Kerala, Malayalam, Kannur, Kannur: Dr. EV Ramakrishnan about Malayalam literary criticism.

നിരൂപകന്‍ കൃതിയെ ആക്രമിക്കുമ്പോള്‍ ഗ്രന്ഥകര്‍ത്താവിന്റെ ഭാഷയേയും ചിന്തയെയും ബഹുമാനിച്ചു കൊണ്ടാണ് സംവാദം നടത്തിയിരുന്നത്. ഇത് പ്രധാനപ്പെട്ട കാര്യമാണ്. സാഹിത്യവിമര്‍ശനത്തില്‍ ആശയങ്ങളെ തിരസ്‌കരിക്കുമ്പോഴും പരസ്പര ബഹുമാനം നിലനിന്നിരുന്നു. ഇന്ന് അതില്ലാതായി മാറിയെന്നും അദ്ദേഹം പറഞ്ഞു. സമൂഹം വിഘടിക്കുന്ന സമകാലിക രാഷ്ട്രീയാന്തരീക്ഷത്തില്‍ വിമര്‍ശനവും ശിഥിലീകരിക്കപ്പെട്ടു. ഫാസിസത്തെ ഇല്ലാതാക്കാന്‍ സംവാദാത്മക തുറസുകളുണ്ടാവണം. സംവാദം പൊതുമണ്ഡലത്തെ വികസിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാഹിത്യത്തെക്കുറിച്ചു മാത്രമല്ല അധ്യാപനവും പാഠ്യപദ്ധതിയും അടക്കം സമൂഹത്തിലെ സമസ്ത മേഖലകളെ ബാധിക്കുന്ന വിഷയങ്ങളില്‍ തുറന്ന ചര്‍ച്ചകള്‍ വേണം.

സംവാദശീലങ്ങളുള്ള അത്തരം തുറസ്സുകളാണ് നാട്ടിനു വേണ്ടതെന്നും ഡോ. ഇ.വി രാമകൃഷ്ണന്‍ പറഞ്ഞു. 15000 രൂപയും പ്രശസ്ത ശില്പി ഹരീന്ദ്രന്‍ ചാലാട് രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് മണി മല്ലിക പുരസ്‌കാരം. കണ്ണൂര്‍ യൂനിവേഴ്സിറ്റിയില്‍ മലയാളം എം എ കോഴ്സില്‍ കൂടുതല്‍ മാര്‍ക് ലഭിച്ച കെ ആര്‍ദ്ര, പി വി സ്നേഹ, ഇ അന എന്നിവര്‍ക്കും ചടങ്ങില്‍ അവാര്‍ഡ് സമ്മാനിച്ചു. ബ്രണ്ണന്‍ കോളജ് പ്രിന്‍സിപല്‍ ഡോ.സി. ബാബുരാജ് മുഖ്യാതിഥിയായി. ബ്രണ്ണന്‍ മലയാളം സമിതി പ്രസിഡന്റ് വി എസ് അനില്‍കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

മലയാളം സമിതി സെക്രടറി ഡോ. എന്‍ ലിജിലയാളം വകുപ്പ് അധ്യക്ഷ ഡോ. ജിസ ജോസ്, ഡോ. കെ വി മഞ്ജുള ഏഷ്യാനെറ്റ് ന്യൂസ്റീജ്യനല്‍ എഡിറ്റര്‍ ശാജഹാന്‍, ഡോ. സഞ്ജീവന്‍ അഴീക്കോട്, കോളജ് യൂനിയന്‍ പ്രതിനിധി സിദ്ധാര്‍ത്ഥ്, മാഗസിന്‍ എഡിറ്റര്‍ നിവേദ്, ഗവേഷക വിദ്യാര്‍ഥി അരുണിമ എന്നിവര്‍ പ്രസംഗിച്ചു.

Keywords: Thrissur, News, Kerala, Malayalam, Kannur, Kannur: Dr. EV Ramakrishnan about Malayalam literary criticism.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?