Coins Removed | 'ഛര്‍ദിയും വയറുവേദനയുമായി എത്തിയ രോഗിയുടെ വയറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് 187 നാണയങ്ങള്‍'; എപ്പോഴും വിശപ്പ് തോന്നുന്നതിനാലാണ് വിഴുങ്ങിയതെന്ന് 58കാരന്‍

ബെംഗ്‌ളൂറു: (www.kvartha.com) ഛര്‍ദിയും വയറുവേദനയുമായി എത്തിയ രോഗിയുടെ വയറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് 187 നാണയങ്ങളെന്ന് റിപോര്‍ട്. കര്‍ണാടകയിലെ ബാഗല്‍കോട്ടിലെ ഹനഗല്‍ ശ്രീ കുമാരേശ്വര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച് സെന്ററിലെ ഡോക്ടര്‍മാരാണ് 58കാരനായ ധ്യാമപ്പയുടെ ആമാശയത്തില്‍ നിന്നും ഒന്നര കിലോഗ്രാമോളം നാണയങ്ങള്‍ നീക്കം ചെയ്തതെന്ന് എഎന്‍ഐ റപോര്‍ട് ചെയ്തു.

'മാനസിക വൈകല്യമുള്ള അദ്ദേഹം കഴിഞ്ഞ രണ്ട്, മൂന്ന് മാസമായി നാണയങ്ങള്‍ വിഴുങ്ങുകയായിരുന്നു. ഛര്‍ദിയും വയറിലെ അസ്വസ്ഥതയും പരാതിപ്പെട്ടാണ് അദ്ദേഹം ആശുപത്രിയില്‍ എത്തിയത്.' -ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരില്‍ ഒരാളായ ഈശ്വര്‍ കലബുര്‍ഗി പറഞ്ഞു.

News, National, hospital, Health, Doctor, Patient, 187 Coins Removed From Body Of Karnataka Man Suffering Psychiatric Disorder.

എപ്പോഴും വിശപ്പ് തോന്നുന്നതിനാലാണ് നാണയങ്ങള്‍ വിഴുങ്ങിയതെന്നും ഏഴ് മാസത്തിനിടെയാണ് ഇത്രയും നാണയങ്ങള്‍ വിഴുങ്ങിയതെന്ന് ധ്യാമപ്പ ഡോക്ടര്‍മാരോട് പറഞ്ഞു. എസ് നിജലിംഗപ്പ മെഡികല്‍ കോളജിലെ ഡോക്ടര്‍ ഈശ്വര്‍ കല്‍ബുര്‍ഗി, സര്‍ജറി വിഭാഗത്തിലെ ഡോ. പ്രകാശ് കട്ടിമണി, അനസ്തേഷ്യ വിദഗ്ധരായ ഡോ. അര്‍ചന, ഡോ. രൂപാല്‍ ഹുലകുണ്ടെ എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. അഞ്ച് രൂപയുടെ 56 നാണയങ്ങളും രണ്ട് രൂപയുടെ 51 നാണയങ്ങളും ഒരു രൂപയുടെ 80 നാണയതുട്ടുകളുമാണ് ധ്യാമപ്പ വിഴുങ്ങിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

Keywords: News, National, hospital, Health, Doctor, Patient, 187 Coins Removed From Body Of Karnataka Man Suffering Psychiatric Disorder.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?