Biker Dies | ബൈക് റേസിനിടെ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ട്രാകില്‍ വീണ് കഴുത്തിനും നെഞ്ചിനും പരുക്കേറ്റ 20 കാരനായ റൈഡര്‍ക്ക് ദാരുണാന്ത്യം


പനാജി: (www.kvartha.com) ഗോവയിലെ മപൂസയില്‍ ബൈക് റേസിനിടെയുണ്ടായ അപകടത്തില്‍ റൈഡര്‍ മരിച്ചു. 20 കാരനായ മഡ്ഗാവ് സ്വദേശി അഫ്താബ് ശെയ്ക് ആണ് മരിച്ചത്. നിയന്ത്രണം വിട്ട് മറിഞ്ഞ അഫ്താബിന്റെ ബൈകില്‍ മറ്റ് ബൈകുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

News,National,India,Goa,Death,Accident,Accidental Death,bike,Local-News, Biker dies after sustaining injuries on Mapusa race track


ഞായറാഴ്ച രാവിലെ 11.30ഓടെയാണ് റേസ് ആരംഭിച്ചത്. ക്ലാസ് 4 വിഭാഗത്തിലായിരുന്നു അഫ്താബ് മത്സരിച്ചിരുന്നത്. മോഗ്രിപ് നാഷനല്‍ സൂപര്‍ക്രോസ് ചാംപ്യന്‍ഷിപിന്റെ ഭാഗമായാണ് റേസ് സംഘടിപ്പിച്ചത്. ട്രാകിലേക്ക് വീണ യുവാവിന്റെ കഴുത്തിനും നെഞ്ചിനുമാണ് പരുക്കേറ്റത്. പിന്നില്‍ ഉണ്ടായിരുന്ന റേസറുടെ ബൈകും അഫ്താബിന് മേലേയ്ക്ക് വീണിരുന്നു.

പരുക്ക് ഗുരുതരമായിരുന്നതിനാല്‍ സമീപത്തെ ആശുപത്രിയിലെത്തിച്ച ശേഷം ഉടന്‍തന്നെ ഗോവാ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയ്ക്കിടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

Keywords: News,National,India,Goa,Death,Accident,Accidental Death,bike,Local-News, Biker dies after sustaining injuries on Mapusa race track




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?