Bear Attack | തെങ്കാശി ജില്ലയില്‍ ജനവാസ മേഖലയില്‍ കരടിയുടെ ആക്രമണം; ബൈക് യാത്രികരായ 3 പേര്‍ക്ക് പരുക്ക്; ഫോറസ്റ്റ് ഓഫിസ് ഉപരോധിച്ച് പ്രദേശവാസികള്‍


തെങ്കാശി: (www.kvartha.com) കേരള- തമിഴ്‌നാട് അതിര്‍ത്തിയിലെ തെങ്കാശി ജില്ലയില്‍ ജനവാസ മേഖലയിലെത്തിയ കരടിയുടെ ആക്രമണത്തില്‍ ബൈക് യാത്രികരായ മൂന്ന് പേര്‍ക്ക് ഗുരുതര പരുക്ക്. ശിവശൈലം സ്വദേശിയായ വൈകുണ്ഠസ്വാമി, നാഗേന്ദ്രന്‍, ശൈലപ്പന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. 

ഞായറാഴ്ച രാവിലെ കേരളത്തില്‍നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള കടയത്തിന് സമീപം ശിവശൈലം ഗ്രാമത്തിലാണ് സംഭവം. കടയിലേക്കുള്ള സാധനങ്ങളുമായി ബൈകില്‍ വരുന്ന വഴിക്കാണ് കരടിയുടെ ആക്രമണത്തിനിരയായതെന്ന് വൈകുണ്ഠസ്വാമി പറഞ്ഞു.

ഈ സമയം ഇതുവഴി മറ്റൊരു ബൈകില്‍ വന്ന നാഗേന്ദ്രനും ശൈലപ്പനും വൈകുണ്ഠസ്വാമിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കരടി ഇവരെയും ആക്രമിക്കുകയായിരുന്നു. ഇവരുടെ നിലവിളി കേട്ട് ഓടിക്കൂടിയ പ്രദേശവാസികളാണ് ഏറെ നേരം കല്ലെറിഞ്ഞും ബഹളംവച്ചും കരടിയെ ഓടിച്ചത്. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി മൂന്നുപേരെയും തിരുനെല്‍വേലി മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

News,Kerala,State,Border,Local-News,Animals,attack,Injured,hospital, Treatment, Thenkasi: Three injured in bear attack


ശിവശൈലം ഗ്രാമത്തില്‍ കരടി ഇറങ്ങുന്നത് പതിവാണെന്നും കരടി ആക്രമണത്തില്‍നിന്നും ജനങ്ങളെ രക്ഷിക്കണമെന്നും കരടിയെ വെടിവച്ചുകൊല്ലണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ ശിവശൈലം ഫോറസ്റ്റ് ഓഫിസ് ഉപരോധിച്ചു. 

തുടര്‍ന്ന് ആലംകുളം ഡിവൈഎസ്പി പൊന്നരശ്, കടയം റേഞ്ച് ഓഫിസര്‍ കരുണാമൂര്‍ത്തി എന്നിവര്‍ നാട്ടുകാരുമായി നടത്തിയ ചര്‍ചയില്‍ കരടിയെ കൂടുവെച്ച് പിടികൂടുമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. പിന്നാലെ രാത്രി 7ന് വനംവകുപ്പ് മയക്കുവെടിവച്ച് കരടിയെ പിടികൂടി.

Keywords: News,Kerala,State,Border,Local-News,Animals,attack,Injured,hospital, Treatment, Thenkasi: Three injured in bear attack

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?