Arrested | ഇടുക്കിയില്‍ കേഴ മാനിനെ പിടിച്ച് കറിവച്ച് കഴിച്ചതായി പരാതി; 43 കാരന്‍ അറസ്റ്റില്‍
ഇടുക്കി: (www.kvartha.com) കേഴ മാനിനെ പിടിച്ച് കറിവച്ച് കഴിച്ചെന്ന പരാതിയില്‍ സൂര്യനെല്ലി സ്വദേശി അറസ്റ്റില്‍. മാരിമുത്തു(43) എന്നയാളാണ് വനംവകുപ്പിന്റെ പിടിയിലായത്. ചിന്നക്കനാലിന് സമീപം വനമേഖലയോട് ചേര്‍ന്നുള്ള സ്ഥലത്ത് വച്ചാണ് ഇയാള്‍ കേഴ മാനിനെ കുരുക്ക് വച്ച് പിടികൂടിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അറസ്റ്റിലായ പ്രതിയെ ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കേഴ മാനിന്റെ തോലും അവശിഷ്ടങ്ങളും സമീപത്തെ തോട്ടിലൂടെ ഒഴുക്കിവിട്ട ശേഷം ഇറച്ചി വീട്ടില്‍ കൊണ്ടുപോയി കറിവയ്ക്കുകയായിരുന്നുവെന്നും എന്നാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കേഴ മാനിനെ കറിവച്ചതായി കണ്ടെത്തുകയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Keywords: News,Kerala,State,Idukki,Local-News,Animals,Killed,Arrest,Remanded, Man cooks Indian muntjac arrested
Powered by Info News For You

Comments
Post a Comment