Arrested | 'വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ കാറില്‍നിന്ന് ലഹരിമരുന്നും തോക്ക് അടക്കമുള്ള ആയുധങ്ങളും പിടിച്ചെടുത്തു'; വ്‌ലോഗര്‍ ഉള്‍പെടെ 2 പേര്‍ അറസ്റ്റില്‍

പാലക്കാട്: (www.kasargodvartha.com) ലഹരിമരുന്നും തോക്ക് അടക്കമുള്ള ആയുധങ്ങളും കാറില്‍ കടത്താന്‍ ശ്രമിച്ച രണ്ടു പേരെ അറസ്റ്റ് ചെയ്തതായി എക്‌സൈസ്. വ്‌ലോഗര്‍ ആലപ്പുഴ മാവേലിക്കര സ്വദേശി വിഘ്‌നേഷ് വേണു (25), കായംകുളം സ്വദേശി എസ് വിനീത് (28) എന്നിവരാണ് അറസ്റ്റിലായത്.

എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്: വാളയാറില്‍ വാഹന പരിശോധനയ്ക്കിടെ കാര്‍ നിര്‍ത്താതെ പോയതിനാലാണ് എക്‌സൈസ് സംഘം പിന്തുടര്‍ന്ന് പാലക്കാട് ചന്ദ്രനഗറില്‍നിന്ന് പിടികൂടിയത്. വാളയാര്‍ ടോള്‍ പ്ലാസയിലെ ഡിവൈഡര്‍ ഇടിച്ച് തകര്‍ത്താണ് കാര്‍ പോയത്. 

news,Kerala,State,Palakkad,Top-Headlines,Excise,Arrested,Drugs, 2 People Including Vlogger Wikky Thug Arrested with Drugs


പരിശോധനയില്‍ 40 ഗ്രാം മെതാംഫെറ്റമിന്‍, തോക്ക്, വെട്ടുകത്തികള്‍ എന്നിവ വാഹനത്തില്‍നിന്ന് കണ്ടെത്തി. തോക്കിന് ലൈസന്‍സുണ്ടായിരുന്നില്ല. കാറില്‍നിന്ന് ഇറങ്ങി ഓടിയ ഇരുവരെയും എക്‌സൈസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇരുവരും വലിയ അളവില്‍ ലഹരി ഉപയോഗിച്ചിരുന്നതിനാല്‍ ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ല.

'വിക്കി തഗ്' എന്ന യൂട്യൂബ് ചാനലിലൂടെ വിഘ്‌നേഷ് ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതായും എക്‌സൈസ് സംഘത്തിന് വിവരം ലഭിച്ചു. ഇതും പരിശോധിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. 

Keywords: news,Kerala,State,Palakkad,Top-Headlines,Excise,Arrested,Drugs, 2 People Including Vlogger Wikky Thug Arrested with Drugs



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?