Arrested | പിഗ്മി ഏജന്റിനെ ആക്രമിച്ച് 22,000 രൂപ കവർന്ന കേസിലും കടയിൽ നിന്ന് ഒരു ലക്ഷം രൂപയുടെ അടക്ക മോഷ്ടിച്ച കേസിലും 2 യുവാക്കൾ അറസ്റ്റിൽ

ആദൂർ: (wwww.kasargodvartha.com) പിഗ്മി ഏജന്റിനെ ആക്രമിച്ച് 22,000 രൂപ കവർച ചെയ്ത കേസിലും 1,03,000 രൂപ വിലമതിക്കുന്ന അടക്ക മോഷ്ടിച്ച കേസിലും രണ്ട് യുവാക്കൾ അറസ്റ്റിൽ. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ റഫീഖ് (25), നൗഫൽ അലി (20) എന്നിവരെയാണ് ആദൂർ എസ്ഐ വിനോദ് കുമാറും സംഘവും കാസർകോട്  റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് അറസ്റ്റ്‌ ചെയ്തത്.        

2 youths arrested in theft cases, kasaragod,Adhur,news,Top-Headlines,Arrested,Theft,case,Railway station,Police.

ഇക്കഴിഞ്ഞ ഒക്ടോബർ 28ന് ബോവിക്കാനം ടൗണിലെ ബിഎസ് ട്രെഡേഴ്‌സ് എന്ന സ്ഥാപനത്തിന്റെ പൂട്ട് പൊളിച്ച്  ഒരു ലക്ഷം രൂപ വില വരുന്ന അടക്ക മോഷ്ടിച്ചെന്നാണ് ആദ്യ കേസ്. നവംബർ നാലിന്, എട്ടാം മൈൽ സ്വദേശിയും യൂണിയൻ ബാങ്ക് ഓഫ് ഇൻഡ്യ ബോവിക്കാനം ശാഖയിലെ പിഗ്മി ഏജന്റുമായ ഒ കെ രാമകൃഷ്ണനെ (73) തലയ്ക്കടിച്ച് വീഴ്ത്തി 22,000 രൂപ അടങ്ങിയ ബാഗ് കവർച ചെയ്‌തെന്നാണ് മറ്റൊരു കേസ്. രാമകൃഷ്ണനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.          

2 youths arrested in theft cases, Kasaragod, Adhur, News, Top-Headlines, Arrested, Theft, Case, Railway station, Police.

സീനിയർ സിവിൽ പൊലീസ് ഓഫിസർ ചന്ദ്രൻ, സിവിൽ പൊലീസ് ഓഫിസർമാരായ ഗുരുരാജ്, അജയ് വിൽസൺ, സുരേഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Keywords: 2 youths arrested in theft cases, Kasaragod, Adhur, News, Top-Headlines, Arrested, Theft, Case, Railway station, Police.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?