Arrested | സമൂഹമാധ്യമം വഴി പരിചയപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന കേസ്; 18കാരന്‍ അറസ്റ്റില്‍

കൊല്ലം: (www.kvartha.com) സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന കേസില്‍ 18കാരന്‍ അറസ്റ്റില്‍. ചടയമംഗലം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട നീരജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ചടയമംഗലം സ്വദേശിയായ ഏഴാം ക്ലാസുകാരിയെ ഇന്‍സ്റ്റഗ്രാം വഴി നീരജ് പരിചയപ്പെടുകയും പിന്നീട് പെണ്‍കുട്ടിയുമായി സൗഹൃദത്തിലാവുകയുമായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥിനിയുടെ വീട്ടിലെത്തിയ നീരജ് കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു.

Kollam, News, Kerala, Crime, Molestation, Police, police-station, Case, Student, Arrest, Arrested, Thiruvananthapuram: 18 year old man arrested in molestation case.

കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ നീരജിനെ നാട്ടുകാര്‍ തടഞ്ഞുവച്ച് പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ മാസങ്ങളായി കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു എന്ന് പ്രതി സമ്മതിച്ചു. കടക്കല്‍ സ്വദേശിയായ എട്ടാം ക്ലാസുകാരിയെയും സമാനമായ രീതിയില്‍ പ്രതി നീരജ് പീഡിപ്പിച്ചിരുന്നു. രണ്ട് പെണ്‍കുട്ടികളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. തുടര്‍ന്ന് പോക്‌സോ വകുപ്പുകള്‍ ചുമത്തി യുവാവിനെതിരെ കേസെടുത്തു.

Keywords: Kollam, News, Kerala, Crime, Molestation, Police, police-station, Case, Student, Arrest, Arrested, Thiruvananthapuram: 18 year old man arrested in molestation case.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?