Accidental Death | നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസിന് പിന്നില്‍ ബൈക് ഇടിച്ച് അപകടം: 3 യുവാക്കള്‍ക്ക് ദാരുണാന്ത്യം
ആലപ്പുഴ: (www.kvartha.com) നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസിന് പിന്നില്‍ ബൈക് ഇടിച്ച് മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബൈക് യാത്രികരും അരൂര്‍ സ്വദേശികളുമായ കപ്പലുങ്കല്‍ ആല്‍വിന്‍ (21), കളപ്പുരക്കല്‍ വെളി കെ വി അഭിജിത്ത് (23), ചന്തിര്‍ വടശേരില്‍ ബിജോയ് (21) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച പുലര്‍ചെ ഒരു മണിക്കായിരുന്നു അപകടം. തുറവൂര്‍ ദേശീയപാതയില്‍ അരൂര്‍ കെല്‍ട്രോന്‍ ജംഗ്ഷന് സമീപമായിരുന്നു യുവാക്കള്‍ അപകടത്തില്‍പെട്ടത്. എറണാകുളം കേന്ദ്രീയ വിദ്യാലയത്തിന്റെ സ്‌കൂള്‍ ബസിലാണ് ബൈകിടിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാക്കള്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. മൃതദേഹങ്ങള്‍ ലേക്ഷോര്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Powered by Info News For You

Comments
Post a Comment