Accident | കണ്ണൂരില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; ലോറി ജീവനക്കാരന് ദാരുണാന്ത്യം, ഡ്രൈവര്‍ക്ക് പരുക്ക്

കണ്ണൂര്‍: (www.kvartha.com) ജില്ലയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടത്തില്‍ ഒരാള്‍ മരിച്ചു. കോഴിക്കോട് നിന്നും വരുന്ന പാര്‍സല്‍ ലോറിയിലെ ജീവനക്കാരന്‍ വയനാട് സ്വദേശി സുബൈര്‍ (49) ആണ് മരിച്ചത്. വാഹനം ഓടിച്ച ഡ്രൈവര്‍ ജാബിറി(40)നും പരുക്കേറ്റു. മുഴപ്പിലങ്ങാട് യൂത്ത് ജഗ്ഷനില്‍ വ്യാഴാഴ്ച പുലര്‍ചെ അഞ്ച് മണിയോടെയായിരുന്നു അപകടം.

കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന ട്രൈലറിന് പിന്നാലെ അതേ ഭാഗത്ത് നിന്നും വന്ന പാര്‍സല്‍ ലോറി ഇടിച്ചാണ് അപകടം നടന്നത്. അപകട വിവരം അറിഞ്ഞ ഉടനെ എടക്കാട് പൊലീസും തലശേരിയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സും എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Kannur, Kerala, Injured, Accident, Police, Kannur: One died and one injured in road accident.

ലോറിയുടെ ഒരു വശം അപകടത്തെ തുര്‍ന്ന് പൂര്‍ണമായും തകര്‍ന്നു. ഡ്രൈവറുടെ സീറ്റിന് ഇടത് ഭാഗം ഇരുന്ന സുബൈര്‍ ലോറിയില്‍ കുടുങ്ങിപ്പോയിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ കാബിന്‍ തകര്‍ത്താണ് ഇദ്ദേഹത്തെ പുറത്തെത്തിച്ചത്. ഉടനെ ചാലയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Keywords: Kannur, Kerala, Injured, Accident, Police, Kannur: One died and one injured in road accident.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?